കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ. ആലപ്പുഴ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990-ലാണ് ആലപ്പി എന്ന ഇതിന്‍റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൗന്ദര്യത്തില്‍ മതിമറന്ന് ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്‍റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്‍റെ വെനീസ് “. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്‍റെ വെനീസ്’ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ ആറ് താലൂക്കുകളാണ് ഉളളത്. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപളളി, ചെങ്ങന്നൂര്‍,മാവേലിക്കര എന്നിവയാണ് ആ താലൂക്കുകള്‍. ധര്‍മ്മരാജയുടെ ഭരണകാലത്താണ് ജില്ലയ്ക്ക് എല്ലാവിധത്തിലുമുളള പുരോഗതി കൈവരുന്നത്. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്ന, തിരുവിതാംകൂറിലെ അന്നത്തെ ദിവാന്‍ രാജാകേശവദാസ് ആലപ്പുഴയെ തിരുവിതാംകൂറിലെ പ്രധാന തുറമുഖ നഗരമാക്കി മാറ്റി.പഴയ തിരുവിതാംകൂര്‍ രാജ്യത്തെ ആദ്യ പോസ്റ്റ് ഒാഫീസ്, ആദ്യ ടെലഗ്രാം ഒാഫീസ് എന്നിവ ആലപ്പുഴയുടെ നേട്ടങ്ങളില്‍പ്പെടുന്നു. കയറ്റുപായും കയര്‍ത്തടുക്കും നിര്‍മിക്കുന്ന ആധുനിക ഫാക്ടറി ആദ്യമായി സ്ഥാപിച്ചത് 1859 ല്‍ ആണ്. 1894-ല്‍ നഗര വികസന കമ്മറ്റിയും നിലവില്‍ വന്നു.
വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ആലപ്പുഴ ജില്ലയ്ക്കുളളത്. കായലുകളാലും, നദികളാലും, തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മണൽ പ്രദേശമാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത. ജില്ലയിൽ മലമ്പ്രദേശങ്ങൾ ഉള്‍പ്പെട്ടിട്ടില്ല എന്നിരിക്കിലും, ഭരണിക്കാവ്, ചെങ്ങന്നൂർ, ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങള്‍ക്കിടയിൽ അവിടവിടെയായി ചില കുന്നുകള്‍ ചിതറി കിടപ്പുണ്ട്. ചേർത്തല അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പളളി എന്നീ താലൂക്കുകൾ മുഴുവനായും തീരദേശ മേഖലയിൽ(low land)പെടുന്നു. ജില്ലയുടെ 80% ഭൂഭാഗവും തീരദേശ മേഖലയിലും ബാക്കി ഭാഗം ഇടനാട് (mid land) പ്രദേശത്തിലും ഉള്‍പ്പെടുന്നു . ജില്ലയ്ക്ക് 82 കി.മീ. ദൂരം പരന്ന ഇടമുറിയാതെയുളള കടൽത്തീരമാണുളളത്. സംസ്ഥാനത്ത് മലനാട് (high land) പ്രദേശം ഉള്‍പ്പെടാത്ത ഏക ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ വിസ്തൃതിയുടെ 13% ത്തോളം ജലാശയങ്ങളാണ്. കുട്ടനാട് പ്രദേശമാകട്ടെ സമുദ്ര നിരപ്പിനെക്കാൾ താഴ്ന്ന പ്രദേശവുമാണ്. തീര പ്രദേശങ്ങളില്‍ ഉഷ്ണവും, ഈര്‍പ്പവും , മറ്റു പ്രദേശങ്ങളില്‍ സമുദ്രതീരത്തെ അപേക്ഷിച്ച് അല്പം തണുത്തതും ,വരണ്ടതുമായ കാലാവസ്ഥയാണ് പൊതുവേയുള്ളത് . ശരാശരി ചൂട് 25oC ആണ്. ഇടവപ്പാതിയും, തുലാവര്‍ഷവും, കേരളത്തിലെ മറ്റു ജില്ലകളെപ്പോലെ തന്നെ ആലപ്പുഴയിലും ലഭിക്കുന്നു.കയറ്റുപായും കയര്‍ത്തടുക്കും നിര്‍മിക്കുന്ന ആധുനിക ഫാക്ടറി ആദ്യമായി സ്ഥാപിച്ചത് 1859 ല്‍ ആണ്. 1894-ല്‍ നഗര വികസന കമ്മറ്റിയും നിലവില്‍ വന്നു. കായൽ ടൂറിസത്തിന്റെ കേന്ദ്രമാണ് ആലപ്പുഴ .
കനാലുകൾ, തടാകങ്ങൾ, തടാകങ്ങൾ എന്നിവയുടെ ഈ വലിയ കായൽ ആലപ്പുഴയുടെ ജീവനാഡി നൽകുന്നു.കായലുകളും പരമ്പരാഗത ഹൗസ് ബോട്ടുകളുമാണ് ആലപ്പുഴയിലെ പ്രധാന ആകർഷണം . ഹൗസ്‌ബോട്ടുകളിലെ കായലിലൂടെയുള്ള യാത്ര, ആലപ്പുഴയുടെ പച്ചപ്പും പ്രകൃതിസൗന്ദര്യവും സമുദ്രജീവികളും അടുത്തു കാണാനുള്ള അത്ഭുതകരമായ അവസരം നൽകുന്നു. വള്ളംകളിയാണ് ആലപ്പുഴയുടെ വ്യാപാരമുദ്ര. വിളവെടുപ്പ് കാലത്ത് കായലിൽ നടത്തുന്ന പാമ്പ് വള്ളംകളി ലോകപ്രസിദ്ധമാണ് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വള്ളംകളി കാണാനെത്തുന്ന വലിയ ജനക്കൂട്ടം നിങ്ങളെ രസിപ്പിക്കും. വള്ളംകളിയുടെ വേഗതയും ആവേശവും ശരിക്കും അതിശയിപ്പിക്കുന്നതാണ്.