JUNE 1: WORLD MILK DAY
ഇന്നു ലോക പാല്‍ ദിനം. സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്. തകരുന്ന കാര്‍ഷിക മേഖല വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ കര്‍ഷകരുടെ രക്ഷക്കത്തെിയത് ക്ഷീരോല്‍പാദക മേഖലയാണ്. കാര്‍ഷിക-നാണ്യ വിളകളുടെ വരുമാനം കുറഞ്ഞപ്പോഴാണ് ഭൂരിപക്ഷം കര്‍ഷകരും ജീവിക്കാന്‍വേണ്ടി ക്ഷീരോല്‍പാദന മേഖല തെരഞ്ഞെടുത്തത്. എന്നാല്‍, കാലികളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്ന ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ലോക രാഷ്‌ട്രങ്ങളുടെ സമ്പദ് വ്യവസ്‌ഥയെ പിടിച്ചു നിര്‍ത്തുന്നതില്‍ ക്ഷീര മേഖല പ്രധാന പങ്ക് …