സി വി രാമന്‍ പിള്ള – C. V. Raman Pillai
കേരള സ്കോട്ട് എന്ന വിശേഷണത്താൽ അറിയപ്പെടുന്ന,രാജസിംഹാസനത്തെയും അധികാര വ്യവസ്ഥയെയും മനുഷ്യ വ്യക്തിത്വത്തെയും സംബന്ധിച്ച അസാധാരണ ദർശനങ്ങൾ ഐതിഹാസിക മാനങ്ങളുള്ള നോവലുകളിലൂടെ സാക്ഷാത്കരിച്ചമഹാനായ എഴുത്തുകാരനാണ് സി. വി. രാമൻപിള്ള. ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ .തിരുവിതാംകൂറിന്റെ ചരിത്രവും രാഷ്ട്രീയവും പുരാവൃത്തവും സമന്വയിപ്പിച്ച് അദ്ദേഹം സൃഷ്ടിച്ച മഹാശില്പഘടനയുള്ള കൃതികൾ ജീവിതത്തിന്റെ വൈകാരികസമസ്യകളെ ചടുലതയോടെ ആവിഷ്‌കരിച്ചു. മാർത്താണ്ഡവർമ്മ,രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അച്ഛൻ …