സി വി രാമന്‍ പിള്ള – C V Raman pilla
സി വി രാമന്‍ പിള്ള ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ .തിരുവിതാംകൂറിന്റെ ചരിത്രവും രാഷ്ട്രീയവും പുരാവൃത്തവും സമന്വയിപ്പിച്ച് അദ്ദേഹം സൃഷ്ടിച്ച മഹാശില്പഘടനയുള്ള കൃതികൾ ജീവിതത്തിന്റെ വൈകാരികസമസ്യകളെ ചടുലതയോടെ ആവിഷ്‌കരിച്ചു. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. ഒരു ദാർശനിക കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ മനുഷ്യനും അവനിൽ …