റുബീന ഖുറേഷി
ഓസ്‌കാർ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയർ (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല്യകാലം അഭിനയിച്ച ഇന്ത്യൻ ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്ന്‍ അറിയപ്പെടുന്ന റുബീന അലി (ജനനം: 21 ജനുവരി 1999). സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ബെല്ലെ (2013), ബോളിവുഡ് ഹീറോ (2009) എന്നീ ചിത്രങ്ങളിലും റുബീന അഭിനയിച്ചിട്ടുണ്ട്.2009 ജൂലൈയിൽ, 9 വയസ്സുള്ള റുബീന ഇതുവരെയുള്ള തന്‍റെ ജീവിതത്തെക്കുറിച്ചും സ്ലംഡോഗ് മില്യണയർ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് …