കെ. അയ്യപ്പപ്പണിക്കർ മലയാളത്തിലെ നവീനകവിതയുടെയും ആധുനികോത്തര കവിതയുടെയും പ്രമുഖ വക്താവും, പ്രയോക്താവുമാണ് ഡോ.കെ.അയ്യപ്പപണിക്കര്‍. മലയാളകവി, പ്രഗത്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍, സാഹിത്യ സൈദ്ധാന്തികന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം 1930 സെപ്തംബര്‍ 12-നു ആലപ്പുഴ ജില്ലയിലെ കാവാലത്താണ് ജനിച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം ആര്‍ജിച്ച അയ്യപ്പപണിക്കര്‍ അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്ഡി ബിരുദം കരസ്ഥമാക്കിയശേഷം ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി എം.ജി കോളേജ് തിരുവനന്തപുരം, സി.എം.എസ് കോളേജ് കോട്ടയം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.പുരൂരവസ് – അയ്യപ്പപ്പണിക്കരുടെ തികച്ചും വ്യത്യസ്തമായ ഒരു കാൽപനിക കവിതയാണിത്. അദ്ദേഹം 2006 ഓഗസ്റ്റ് 23ന് അന്തരിച്ചു.
പ്രധാന കൃതികൾ : തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം),സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ), ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്).സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യപുരസ്കാരം, ആശാന്‍ പ്രൈസ്, ഒറീസ്സയില്‍ നിന്നുള്ള ഗംഗാധര്‍ മെഹര്‍ അവാര്‍ഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ദില്‍വാര പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയെല്ലാം ലഭിച്ചു.വയലാർ അവാർഡ് നിരസിച്ചു.