Endz

C V Raman

| സി. വി. രാമൻ ജന്മദിനം
സി. വി. രാമൻ എന്ന ചുരുശേഖര വെങ്കിട്ടരാമൻ 1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. പിതാവ് ചന്ദ്രശേഖരയ്യർ, മാതാവ് പാർവതിയമ്മ മാമന്റെ പിതാവ് കോളേജധ്യാപകനായിരുന്നു. ഭൗതികശാസ്ത്രവും, ഗണിതശാസ്ത്രവുമായിരുന്നു വിഷയങ്ങൾ. ചെറുപ്പം മുതലേ രാമന് ശാസ്ത്ര വിഷയങ്ങളിൽ വലിയ താൽപര്യമായിരുന്നു. 1903ൽ മദ്രസിലെ പ്രസിഡൻസി കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായി ചേരുകയും താൽപര്യം. ബിരുദാന ന്തര ബിരുദത്തിനു പഠിക്കുമ്പോൾ തന്നെ അദ്ദേഹം ഗവേഷണങ്ങൾ ആരംഭിച്ചിരുന്നു. 1917ൽ രാമൻ കൊൽക്കത്താ സർവ്വകലാശാലയിൽ പ്രൊഫസറായി ചേർന്നു. ഇതിനുശേഷം ശ്രദ്ധേയമായ നിരവധി ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം 1928ൽ ‘രാമൻ ഇഫക്ട്സ്’ കണ്ടുപിടിച്ചു. ഈ കണ്ടുപിടിത്തം 1930ൽ അദ്ദേഹത്തിന് നോബൽ സമ്മാനം നേടിക്കൊടുത്തു.

1933 ൽ സി. വി. രാമൻ ബാഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയറക്ടറായി. ഈ പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്ന സി. വി. രാമൻ. 1948ൽ വിരമിക്കുന്നതു വരെ ഇവിടെ തുടർന്നു. 1949ൽ ‘രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി. ‘ദേശീയ ഗവേഷണ പ്രൊഫസർ’ എന്ന പദവി അദ്ദേഹം വഹിച്ചിരുന്നു. 1970 നവംബർ 21ന് സി. വി. രാമൻ ഈ ലോകത്തോട് വിട പറഞ്ഞു.

സി. വി. രാമനോടുള്ള ബഹുമാനാർത്ഥം ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു.

Menu