Galileo Galilei 15 February
ഗലീലിയോ ദിനം ശാസ്ത്രവിപ്ലവത്തിനു വഴിവച്ച ആശയങ്ങൾ ലോകത്തിനു മുമ്പാകെ കൊണ്ടുവന്ന മഹാശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി, ദൂരദർശിനി ഉപയോഗിച്ച് ആകാശഗോളങ്ങളെ വിശദമായി പഠിച്ച ആദ്യജ്യോതിശാസ്ത്രജ്ഞനാണ് ഗലീലിയോ. 1810ൽ സ്വയം നിർമിച്ച ടെലിസ്കോപ്പുകളുപയോഗിച്ച് അദ്ദേഹം ആകാശഗോളങ്ങളെ നിരീക്ഷിക്കാൻ തുടങ്ങി. ലെൻസുകൾ ഘടിപ്പിച്ച ലോഹക്കുഴലുകൾ ഉപയോഗിച്ചാൽ ദൂരെയുള വസ്തുക്കളെ അടുത്തു കാണാമെന്ന് അന്ന് അറിയാമായിരുന്നു. കൂടുതൽ പ്രകാശം ശേഖരിക്കുന്ന വലിയ ലെൻസുകൾ ഉപയോഗിച്ചാൽ അനന്തമായ ആകാശത്തിലെ രഹസ്യങ്ങൾ അടുത്തു കാണാമെന്ന് ഗലീലിയോ മനസ്സിലാക്കി. താനുണ്ടാക്കിയ ലോഹക്കുഴലിലെ ലെൻസുകൾ ഉപയോഗിച്ച് പ്രകാശത്തെ ഫോക്കസ് …