AYYAPPA PANIKER
കെ. അയ്യപ്പപ്പണിക്കർ മലയാളത്തിലെ നവീനകവിതയുടെയും ആധുനികോത്തര കവിതയുടെയും പ്രമുഖ വക്താവും, പ്രയോക്താവുമാണ് ഡോ.കെ.അയ്യപ്പപണിക്കര്‍. മലയാളകവി, പ്രഗത്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍, സാഹിത്യ സൈദ്ധാന്തികന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം 1930 സെപ്തംബര്‍ 12-നു ആലപ്പുഴ ജില്ലയിലെ കാവാലത്താണ് ജനിച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം ആര്‍ജിച്ച അയ്യപ്പപണിക്കര്‍ അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്ഡി ബിരുദം കരസ്ഥമാക്കിയശേഷം ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി എം.ജി കോളേജ് തിരുവനന്തപുരം, സി.എം.എസ് കോളേജ് കോട്ടയം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.1960-ൽ ദേശബന്ധു വാരികയിൽ …