AUGUST 24: BIRTH ANNIVERSARY OF K KELAPPAN
കേരളഗാന്ധി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പന്‍ (കെ. കേളപ്പന്‍ നായര്‍). 1889 ഓഗസ്റ്റ് 24-നു കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മൂടാടി എന്ന ഒരു ഗ്രാമത്തിലെ സാധാരണ ഒരു നായര്‍ കുടുംബത്തിലാണ് കെ. കേളപ്പന്‍ ജനിച്ചത്. കലാലയ ജീവിതം കോഴിക്കോടും മദിരാശിയിലുമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി സ്കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വക്കീല്‍ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുക എന്നതായിരുന്നു. അതിനാല്‍ ബോംബെയില്‍ തൊഴില്‍ജീവിതം നയിച്ച് നിയമപഠനം …