Vaikkom Muhammed Basheer
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു. തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു ബഷീറിന്റെ വിദ്യാഭ്യാസം,ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ നാടുവിട്ട് കോഴിക്കോടെത്തി. കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിച്ചു. പിന്നിട് പലപേരിൽ, പല വേഷത്തിൽ ഇന്ത്യ മുഴുവൻ ചുറ്റി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽ ശിക്ഷ അനുഭവിച്ചു. 1958 ൽ ഫാത്തിമാബീവി എന്ന ഫാബിയെ വിവാഹം കഴിച്ചു. 1962 മുതൽ കോഴിക്കോട് ബേപ്പൂരിലുളള വൈലാലിൽ വീട്ടിൽ താമസമാക്കി. …