കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
ജനനം: 1915 സെപ്തംബറില്‍ തെക്കേ മലബാറില്‍ മാതാപിതാക്കള്‍: ശ്രീദേവി അമ്മയും പനങ്ങാട്ട് ഗോവിന്ദമേനോനും മലയാളം എട്ടാംതരം വരെ പഠിച്ചു. പിന്നീട് വീട്ടിലിരുന്ന് സംഗീതവും സംസ്‌കൃതവും പഠിച്ചു. ഈ കാലത്ത് ചെറുകഥയും കവിതയും ലഘുനാടകവും പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1937 ല്‍ കലാമണ്ഡലത്തില്‍ നൃത്ത വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. 1938 ല്‍ മഹാകവി വള്ളത്തോള്‍ കവയിത്രി എന്ന ബഹുമതി പട്ടം നല്‍കി അനുഗ്രഹിച്ചു. കലാമണ്ഡലം കൃഷ്ണന്‍നായര്‍, വാഴേങ്കട കുഞ്ചുനായര്‍, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ തുടങ്ങിയവരുടെ വത്സലശിഷ്യ. 1940 ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുമായുള്ള …