ഇന്ന് ലോക രക്തദാന ദിനം
രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്‍റ് സ്റ്റെയിനര്‍ എന്ന മഹാനായ ശാസ്ത്രജ്ഞന്‍റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കിയ നിര്‍വചനം. ഒരു തുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെയാണ് മനുഷ്യശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് രക്തം. അതിനാല്‍ രക്തദാനം ജീവദാനം എന്നും അറിയപ്പെടുന്നു. മനുഷ്യരക്തത്തെക്കുറിച്ചും രക്തദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ന് എല്ലാവര്‍ക്കും അറിയാം. ലോകാരോഗ്യ സംഘടനയാണ് ലോകരക്തദായക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശുദ്ധരക്തം ദാനം ചെയ്യുന്നതിന്‍റെ …