മാർത്താണ്ഡവർമ്മ-2
“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വിയുവാവേറ്റം. പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നല്ലോ. അതിനു സമീപമായി ചാരോട് എന്നു വിളിക്കപ്പെടുന്ന ദിക്കിൽ ചെറുതായ ഒരു കൊട്ടാരം ഇക്കാലത്തും കാണുന്നുണ്ട്. കൊല്ലം 903-ലും ആ സ്ഥലത്ത് ഒരു കൊട്ടാരം ഉണ്ടായിരുന്നു. കൊട്ടാരം എന്നു നാമം മാത്രമേയുള്ളു. ചെറുതായൊരു നാലുകെട്ടും മഠപ്പള്ളിയും മാത്രമുണ്ടായിരുന്നു. രാജാക്കന്മാരുടെ പാർപ്പും മറ്റും ഇല്ലാതിരുന്നതിനാലും, ഇക്കാലങ്ങളിൽ ചില സംസ്ഥാനങ്ങളിൽ ചില ഉദ്യോഗസ്ഥന്മാർ സ്ഥലവിവരണയാദാസ്തുക്കൾ തയ്യാറാക്കുന്നതുപോലെ ആ കൊട്ടാരം …