AUGUST 2: DEATH ANNIVERSARY OF ☎️ALEXANDER GRAHAM BELL☎️
ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലിന്‍റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. ബെല്‍ ഇന്നും ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ടെലിഫോണ്‍ കണ്ടുപിടിച്ച ആള്‍ എന്ന നിലയിലാണ്.
1847 മാർച്ച് 3-ന് സ്കോട്ട്‌ലാന്‍റിലെ എഡിൻബറോയിലാണ് ബെല്‍ ജനിച്ചത്.അലക്സാണ്ടർ മെൽവിൽ ബെല്ലിന്‍റെയും എലിസ ഗ്രേസ് സൈമണ്ടിന്‍റെയും രണ്ടാമത്തെ മകനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ.ബെല്ലിന്‍റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്‍റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്‍റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ൽ ഇദ്ദേഹം ടെലിഫോണിന്‍റെ യു.എസ് പേറ്റന്‍റ് നേടി.
അദ്ദേഹം ചെറു പ്രായത്തിൽ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യുമായിരുന്നു . അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും അയൽവാസിയുമായിരുന്നു ബെൻ ഹെർട്മാൻ. അവരുടെ കുടുംബത്തിനു ഒരു ധാന്യം പൊടിപ്പിക്കുന്ന മില്ല് ഉണ്ടായിരുന്നു. അവിടെ കുറെ കവർച്ചകൾ നടക്കാറുണ്ടായിരുന്നുവത്രേ . ബെൽ ആ മില്ലിൽ എന്തൊക്കെയാണ് ചെയ്യാറുള്ളത് എന്ന് ചോദിച്ചു. അവിടെ ഗോതമ്പിന്‍റെ തോട് കളയുന്ന ഒരു കഠിനമായ പണി ചെയ്യണമെന്ന്‍ അവര്‍ പറഞ്ഞു . പന്ത്രണ്ടാമത്തെ വയസിൽ ബെൽ ഇതിനായി ഒരു ഉപകരണം ഉണ്ടാക്കി. ഇത് അവർ കുറേ വർഷത്തേക്ക് ഉപയോഗിക്കുകയും ചെയ്തു.അതായിരുന്നു ബെല്ലിന്‍റെ ആദ്യത്തെ കണ്ടുപിടിത്തം.
ചെറുപ്പം മുതലെ ബെൽ കലയ്ക്കും, കവിതയ്ക്കും, സംഗീതത്തിനും താൽപര്യവും പ്രതിഭയും കാണിച്ചിരുന്നു. ഔപചാരികമായ പരിശീലനം ഇല്ലെങ്കിലും അദ്ദേഹം പിയാനോ പഠിക്കുകയും കുടുംബത്തിലെ പിയാനിസ്റ്റ് ആവുകയും ചെയ്തു. സാധാരണ ശാന്തസ്വരൂപനായിരുന്നെങ്കിലും അദ്ദേഹം മിമിക്രിയും ശബ്ദം കൊണ്ടുള്ള സൂത്രങ്ങളും കൊണ്ട് വീട്ടിൽ വരുന്ന അതിഥികളെ രസിപ്പിക്കുമായിരുന്നു. ബെല്ലിന്‍റെ അമ്മക്ക് കേള്‍വിശക്തി കുറയുന്ന അസുഖം ബാധിച്ചിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ഉലച്ച ഒരു പ്രശ്‌നമായിരുന്നു. അദ്ദേഹം കൈ കൊണ്ടുള്ള ഒരു ഭാഷ പഠിച്ചിട്ടു അമ്മയുടെ അടുത്തിരുന്നു അവിടെ നടക്കുന്ന സംഭാഷണങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാത്രമല്ല, അമ്മയുടെ നെറ്റിയിൽ സംസാരിക്കാനുള്ള ഒരു വിദ്യയും അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇങ്ങനെ സംസാരിക്കുമ്പോൾ അവർക്ക് അത്യാവശ്യം നല്ല രീതിയിൽ കേൾക്കാമായിരുന്നു. അമ്മയുടെ കേൾവികുറവിനോടുള്ള വ്യഗ്രത അദ്ദേഹത്തെ Acoustics (ശബ്‌ദക്രമീകരണശാസ്‌ത്രം) പഠിക്കാൻ പ്രേരിപ്പിച്ചു.
ബധിരരെ പഠിപ്പിക്കുക എന്ന ജോലി ചെയ്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ടെലിഫോണിലെ കണ്ടുപിടുത്തങ്ങളിലാണ് ബെല്‍ ജനകീയമാകുന്നത്. 75-ാം വയസില്‍ 1922 ഓഗസ്റ്റ് രണ്ടിന് കാനഡയിലെ നോവ സ്‌കോട്ടിയയില്‍ വെച്ചായിരുന്നു അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്‍റെ അന്ത്യം.
Now you can catch DAY TO DAY EVENTS at here… Now click CURRICULUM BUTTON to see more………
-
JUNE
-
JULY
-
AUGUST
-
SEPTEMBER
-
OCTOBER
-
NOVEMBER
-
DECEMBER
-
JANUARY
-
FEBRUARY