JULY 25: BIRTH ANNIVERSARY OF JIM CORBETT
ലോക പ്രശസ്തനായ വന്യജീവി സംരക്ഷകപ്രചാരകനും എഴുത്തുകാരനും അതെല്ലാം ആവുന്നതിനുമുമ്പ് ഒന്നാന്തരം ഒരു നായാട്ടുകാരനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യൻ പൗരത്വമുള്ള ജെയിംസ് എഡ്വേർഡ് കോർബറ്റ് എന്ന ജിം കോർബറ്റ്. [James Edward “Jim” ‘Corbett]. 1875 ജൂലൈ 25ന് കുമയൂണിലെ ഒരു ഇംഗ്ലീഷ് കുടുംബത്തില്‍ ജിം കോര്‍ബറ്റ് ജനച്ചു.പിതാവ് നൈനിത്താൾ പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു. തന്‍റെ നാലാം വയസ്സിൽ പിതാവിന്‍റെ മരണത്തെ തുടർന്ന് മാതാവിനുള്ള തുച്ഛമായ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിതം കഴിഞ്ഞത്.
കുട്ടിക്കാലത്തിലെ തന്നെ കാട് കോർബറ്റിനെ ആകർഷിച്ചിരുന്നു. കാടിനെക്കുറിച്ചും, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേട്ട് അവയെ തിരിച്ചറിയുന്നതിനും കൂടാതെ ഉന്നം തെറ്റാതെ വെടി വയ്ക്കാനും കോർബറ്റിനു അസാമാന്യ കഴിവുണ്ടായിരുന്നു . പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല കോർബറ്റ് മൃഗങ്ങളെ കൊന്നിരുന്നത്. 1920 കളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും വന്യ ജീവി സംരക്ഷണത്തിന്‍റെ പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധാലുവായി. തുടർന്ന് മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ മാത്രമേ അദ്ദേഹം വേട്ടയാടിയിരുന്നുള്ളൂ. വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി അദ്ദേഹം സ്ക്കൂളുകളിൽ ബോധവൽക്കരണം നടത്തി. 1934ൽ സ്വപ്രയത്നത്താൽ ഇന്ത്യയിലെ ആദ്യത്തെ വന്യജീവി നാഷണൽ പാർക്ക് കുമയൂൺ ഹിത്സിൽ യാഥാർഥ്യമാക്കി. 1957 ൽ ഈ പാർക്കിന് അദ്ദേഹത്തിന്‍റെ പേരു നൽകുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ കാടുകളിലെ അതിജീവനമാർഗങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ബ്രിട്ടീഷ് പട്ടാളത്തെ സഹായിച്ചു. തുടർന്ന് അദ്ദേഹം എഴുത്തിലേക്കു തിരിഞ്ഞു.
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോക പ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്‍റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500ല്‍ ഏറെയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ കേണല്‍ റാങ്കുണ്ടായിരുന്ന ജിമ്മിന്‍റെ സര്‍ക്കാര്‍ ഇടക്കിടയ്ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു.പില്‍ക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്‍റെ പ്രചാരകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1955-ല്‍ കെനിയയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ജിം കോര്‍ബറ്റിന്‍റെ സ്മരണാര്‍ഥമാണ്.
ചമ്പാവതിയിലെ നരഭോജിയായ കടുവയെ വകവരുത്തിയതുപോലെയുള്ള സാഹസികമായ നായാട്ടാനുഭവങ്ങൾ വിവരിക്കുന്ന കഥകളാണ് കോർബറ്റിനെ പ്രശസ്തനാക്കിയത്. അദ്ദേഹം എഴുതിയ കുമയൂണിലെ നരഭോജികൾ (Man Eaters of Kumon) 1946-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് പിന്നീട് 27 ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ടു, അന്തർദേശീയ ബെസ്റ്റ് സെല്ലറായി.
പുസ്തകങ്ങൾ
♦കുമയോണിലെ നരഭോജികൾ
♦The man eating Leopard of Rudraprayag
♦Jungle Lore
♦Temple tigers and more man eaters of Kumaon
♦My India
Now you can catch DAY TO DAY EVENTS at here… Now click CURRICULUM BUTTON to see more………
-
JUNE
-
JULY
-
AUGUST
-
SEPTEMBER
-
OCTOBER
-
NOVEMBER
-
DECEMBER
-
JANUARY
-
FEBRUARY