Private: JULY 28: WORLD NATURE CONSERVATION DAY⊗
ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം …
അനു ദിനം ശുഷ്കമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ വന സമ്പത്തിനെ കുറിച്ച് ഓർക്കുവാനും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുവാനും ഉള്ള ഒരു സുദിനം …
മനുഷ്യന്‍റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഭൂമി എത്ര സുന്ദരി. പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപ്പട്ടുടുത്ത മലനിരകളും മഴയുമെല്ലാമുളള സുന്ദരഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള അനുഗൃഹീത ഭൂപ്രദേശം. സ്ഥലത്തിന്‍റെയും കാലത്തിന്‍റെയും അനന്തതയില്‍ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയെന്ന അത്ഭുത ഗ്രഹം. ജീവന്‍റെ അറിയപ്പെടുന്ന ഏക ഗോളം. മനുഷ്യന് ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ അവന്‍റെ അത്യാഗ്രഹത്തിനുളള വക മാത്രം ഇല്ല.നമുക്ക് വേണ്ടതെല്ലാം തരുന്ന ഭൂമിയേയും അവളുടെ സുന്ദര പ്രകൃതിയേയും നാം ചൂഷണം ചെയ്യുമ്പോള്‍ ഭൂമിയുടെ നിലനില്‍പിനേയും വരുന്ന തലമുറയ്ക്ക് ഉപയോഗിക്കുവാനുളള സ്വാതന്ത്ര്യത്തെയും നാമറിയാതെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമായി നിലനില്‍ക്കാനാവില്ല. നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യരും പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. പ്രകൃതി സംരക്ഷണത്തിന്‍റെ പ്രധാന ഘടകങ്ങളാണ് വന സംരക്ഷണം, മൃഗസംരക്ഷണം, നദീജല സംരക്ഷണം എന്നിവ. ആധുനിക മനുഷ്യന്‍റെ അതിരറ്റ ഉപഭോഗാസക്തിമൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂഗര്‍ഭ-ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ ഭൂമിയിലുളള സസ്യങ്ങളും ജന്തുക്കളും അടുത്ത നൂറ്റാണ്ടില്‍ പകുതിയായി കുറയുമെന്ന് പറയുന്നു.
ജലത്തിനായി 2000 ദശലക്ഷം ജനങ്ങള്‍ മരിക്കുന്നു . പരിസ്ഥിതി സംരക്ഷണത്തില്‍ ജലവിഭവങ്ങള്‍ക്കായുള്ള പ്രാധാന്യം ഊന്നിപ്പറയുന്നുവെങ്കിലും ഈ രംഗത്തെ മറ്റു പല പ്രശ്നങ്ങളും തുല്യ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.
മനുഷ്യന്‍ സ്വീകരിച്ച വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനില്‍പ്പ് അപകടത്തിലായേക്കാം.ഭൂമിയിലെ ചൂടിന്‍റെ വര്‍ദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപയോഗശൂന്യമായ മരുഭൂമികളുടെ വര്‍ദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്.ഭൂമിയിലെ ചൂട് വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ വര്‍ദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വര്‍ഷവും നിര്‍മിപ്പിക്കുന്ന ഏതാണ്ട് 2300 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.
ഈ വാതകം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്‍റെ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തി അന്തരീക്ഷതാപം വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകള്‍ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവര്‍ക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്നു.
ഭൂമിയില്‍ അനേകായിരം വര്‍ഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവര്‍ത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പാദനത്തിന് സ്വീകരിച്ച ഊര്‍ജ്ജിത നവീന സമ്പ്രദായങ്ങള്‍ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.
പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിന്‍റെ വിസ്തൃതി കുറഞ്ഞ് വരികയാണ്.
വനനശീകരണത്തെ തടയുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാന്‍ കഴിയൂ. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.വെള്ളത്തിന്‍റെയും വായുവിന്‍റെയും പരിശുദ്ധിയും ലഭ്യതയും നിലനിര്‍ത്തുന്നതിനും വനങ്ങള്‍ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു.
Now you can catch DAY TO DAY EVENTS at here… Now click CURRICULUM BUTTON to see more………
-
JUNE
-
JULY
-
AUGUST
-
SEPTEMBER
-
OCTOBER
-
NOVEMBER
-
DECEMBER
-
JANUARY
-
FEBRUARY