Private: JUNE 1: WORLD MILK DAY
ഇന്നു ലോക പാല്‍ ദിനം. സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്.
തകരുന്ന കാര്‍ഷിക മേഖല വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ കര്‍ഷകരുടെ രക്ഷക്കത്തെിയത് ക്ഷീരോല്‍പാദക മേഖലയാണ്. കാര്‍ഷിക-നാണ്യ വിളകളുടെ വരുമാനം കുറഞ്ഞപ്പോഴാണ് ഭൂരിപക്ഷം കര്‍ഷകരും ജീവിക്കാന്‍വേണ്ടി ക്ഷീരോല്‍പാദന മേഖല തെരഞ്ഞെടുത്തത്. എന്നാല്‍, കാലികളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്ന ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.
ലോക രാഷ്‌ട്രങ്ങളുടെ സമ്പദ് വ്യവസ്‌ഥയെ പിടിച്ചു നിര്‍ത്തുന്നതില്‍ ക്ഷീര മേഖല പ്രധാന പങ്ക് വഹിക്കുന്നു. ജീവനോപാധി, തൊഴില്‍ എന്നീ നിലകളില്‍ ഇത് ചെലുത്തുന്ന സ്വാധീനം നിര്‍ണായകമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ലോകരാഷ്‌ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈനേഷന്റെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായി ആചരിച്ചു വരികയാണ്. ദൈനംദിന ആരോഗ്യക്രമത്തില്‍ പാലിന്റെയും പാല്‍ ഉത്‌പന്നങ്ങളുടെയും പ്രാധാന്യം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ലോക ക്ഷീരദിനത്തിനുള്ളത്.
ഇന്ത്യന്‍ കാര്‍ഷിക സമ്പദ്‌ഘടനയുടെ നട്ടെല്ലാണ് ക്ഷീരമേഖല. പാല്‍ ഉത്‌പാദനത്തില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യനെയും ക്ഷീര വ്യവസായ രംഗത്ത് സമഗ്രസംഭാവനകള്‍ നല്‍കിയ, ഡി.എന്‍. ഖുറോഡിയെയും ഈ ദിനത്തില്‍ അനുസ്‌മരിക്കാതിരിക്കാന്‍ കഴിയില്ല.
നാം പണം കൊടുത്തുവാങ്ങുന്ന ഭക്ഷ്യ വസ്‌തു ഗുണമേന്‍മയുള്ളതും പോഷക സമൃദ്ധവും മായം കലരാത്തതുമായിരിക്കണം എന്നത് ഓരോ പൗരന്റേയും മൗലിക അവകാശമാണ്. സമ്പൂര്‍ണ്ണ പോഷകാഹാരമെന്ന നിലയില്‍ പാലിന്റെയും പാലുത്‌പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുകയും അവയുടെ ഉപഭോഗം വര്‍ദ്ധിച്ചു വരുകയും ചെയ്യുന്നു.
ഗ്രാമതലത്തില്‍ ഉത്‌പാദിപ്പിക്കുന്ന മുഴുവന്‍ പാലും പ്രാദേശിക വിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കുകയും പാലിനെ തണുപ്പിച്ച്, ഗുണമേന്മയില്‍ ഒട്ടും കുറവ് വരാതെ സംസ്‌കരണ ശാലകളില്‍ എത്തിച്ച്, മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുകയും ചെയ്യുന്ന മികച്ച ഉത്‌പാദന സംസ്‌ക്കരണ വിപണന ശൃംഖല കേരളത്തിലുണ്ട്. പാല്‍ ഉത്‌പന്ന നിര്‍മ്മാണത്തിലെ നൂതന സാങ്കേതിക വിദ്യകളിലും നാം പിന്നിലല്ല. പക്ഷേ വൈവിധ്യമാര്‍ന്ന പാലുത്‌പന്നങ്ങളുടെ ഗുണമേന്മയെ പറ്റിയും, ഘടനയെപറ്റിയും സമൂഹം കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. ഉദാഹരണമായി പാലിന്റെ നൈസര്‍ഗികമായ ഗുണമേന്‍മയ്‌ക്ക് പുറമെ, പ്രധാനപ്പെട്ട പാല്‍ ഉത്‌പന്നങ്ങളില്‍ ഒന്നായ തൈര് നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുകയും, വെണ്ണ, നെയ്യ് എന്നിവയില്‍ വളരെ ആരോഗ്യ പ്രദായകമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുന്നു എന്ന് ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളും, പ്രമേഹം ഉള്‍പ്പെടെയുളള ജീവിതശൈലി രോഗങ്ങളും യുവജനതയെ പോലും ബാധിച്ചു തുടങ്ങിയ ഇന്നത്തെ സാഹചര്യത്തില്‍, രോഗപ്രതിരോധ ശേഷി കൂട്ടാനും മറ്റു പലതരത്തിലുള്ള ജനിതക പ്രശ്‌നങ്ങളെ പരിഹരിക്കാനും കഴിയുമെന്ന് ശാസ്‌ത്രജ്‌ഞര്‍ അവകാശപ്പെടുന്ന എ2 ഇനം മാംസ്യം അടങ്ങിയ പാലിന്റെ ഉത്‌പാദനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇത്തരം മാംസ്യം അടങ്ങിയ തനത് ജനുസ്സുകളുടെ വികസനവും വര്‍ഗീകരണവും ശാക്‌തീകരണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ച രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്‌ത ക്ഷീര കേരളം എന്ന ആശയം ഏറെ ആവേശത്തോടെയാണ് ക്ഷീര കര്‍ഷകരും സഹകാരികളും അനുബന്ധ പ്രവര്‍ത്തകരും ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടപ്പാക്കിയ പാല്‍വില വര്‍ദ്ധനവില്‍ 83.75% തുകയും, ചാര്‍ട്ട് പരിഷ്‌കരണം മൂലം ഉണ്ടായ അധിക പാല്‍വില ഉള്‍പ്പെടെ, മെച്ചപ്പെട്ട പാല്‍ വില ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
Now you can catch DAY TO DAY EVENTS at here… Now click CURRICULUM BUTTON to see more………
-
JUNE
-
JULY
-
AUGUST
-
SEPTEMBER
-
OCTOBER
-
NOVEMBER
-
DECEMBER
-
JANUARY
-
FEBRUARY