- ദ്രൗപതി മുർമു ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ്. 2022 മുതൽ ഇന്ത്യയുടെ 15-ാമത്തെ പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്നു
- ആദിവാസി വിഭാഗത്തിൽപ്പെട്ട ആദ്യ വ്യക്തിയും പ്രതിഭാ പാട്ടീലിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ് മുർമു.
- പ്രസിഡന്‍റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ദ്രൗപതി.
- ദ്രൗപതി മുർമു 1958 ജൂൺ 20 ന് ഒഡീഷയിലെ റൈരംഗ്പൂരിലെ ബൈദാപോസി പ്രദേശത്തുള്ള ഉപർബേഡ ഗ്രാമത്തിൽ[5] ഒരു സന്താലി കുടുംബത്തിലാണ് ജനിച്ചത്..
- ഉപർബെഡയിലെ പ്രാദേശിക പ്രൈമറി സ്‌കൂളിലാണ് ദ്രൗപതി പ്രാഥമിക വിദ്യാഭ്യാസം പഠിച്ചത്
- ഗേൾസ് ഹൈസ്കൂൾ യൂണിറ്റ്-2-ൽ നിന്ന് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി, രമാദേവി വിമൻസ് കോളേജിൽ നിന്ന് ബി.എ.യിൽ ബിരുദം നേടി.
- 1980-ൽ ഒരു ബാങ്കറായ ശ്യാം ചരൺ മുർമുവിനെ വിവാഹം കഴിച്ചു
- ദ്രൗപതി ബ്രഹ്മകുമാരിസ് ആത്മീയ പ്രസ്ഥാനത്തിന്‍റെ അനുയായിയാണ്
- 1979 മുതൽ 1983 വരെ ഒഡീഷ സർക്കാരിന്‍റെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി മുർമു പ്രവർത്തിച്ചു.
- 1994 മുതൽ 1997 വരെ അവർ റൈരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിൽ അധ്യാപികയായി ജോലി ചെയ്തു.
- 1997-ൽ ദ്രൗപതി മുർമു റായിരംഗ്പൂർ നഗർ പഞ്ചായത്തിന്‍റെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
- 2000 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ രണ്ട് തവണ സേവനമനുഷ്ഠിച്ചു
- 2000 മാർച്ച് 6 മുതൽ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യത്തിനും ഗതാഗതത്തിനുമുള്ള സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു ദ്രൗപതി മുർമു
- 2002 ഓഗസ്റ്റ് 6 മുതൽ 2004 മേയ് 16 വരെ ഫിഷറീസ്, മൃഗവിഭവ വികസനം
- 2007-ൽ ഒഡീഷ നിയമസഭയിലെ മികച്ച എംഎൽഎക്കുള്ള നീലകാന്ത് അവാർഡ് ലഭിച്ചു.
- 2013ൽ ബിജെപി ദേശീയ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
- 2015 മെയ് 18 ന് ജാർഖണ്ഡ് ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ വനിതയായി.
- 2017-ൽ അവർ മതസ്വാതന്ത്ര്യ ബില്ലിന് 2017 അംഗീകാരം നൽകി
- 2022 ജൂണിൽ, മുർമുവിനെ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻഡിഎ) ഇന്ത്യൻ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു.
- 2022 ജൂലൈ 26 ന് ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
- 2022 ഓഗസ്റ്റ് 14 ന് ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിൽ മുർമു ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു
- 2022 സെപ്റ്റംബറിൽ, രാജ്യത്ത് നിന്ന് ക്ഷയരോഗം തുടച്ചുനീക്കുന്നതിനുള്ള ഒരു സംരംഭമായ ‘പ്രധാനമന്ത്രി ടിബി മുക്ത് ഭാരത്’ എന്ന സർക്കാർ പരിപാടി മുർമു ആരംഭിച്ചു.
പ്രൊഫൈൽ
പേര്: ദ്രൗപതി മുർമു
ജനനത്തീയതി : 20 ജൂൺ 1958
ജനന സ്ഥലം: ഒഡീഷയിലെ റൈരംഗ്പൂരിലെ ബൈദാപോസി പ്രദേശത്തുള്ള ഉപർബെദ ഗ്രാമം
തൊഴിൽ : അധ്യാപകൻ
draupati, drowpathi, draupati, drowpati, murmmu, mormmu