ഗലീലിയോ ദിനം
ശാസ്ത്രവിപ്ലവത്തിനു വഴിവച്ച ആശയങ്ങൾ ലോകത്തിനു മുമ്പാകെ കൊണ്ടുവന്ന മഹാശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി, ദൂരദർശിനി ഉപയോഗിച്ച് ആകാശഗോളങ്ങളെ വിശദമായി പഠിച്ച ആദ്യജ്യോതിശാസ്ത്രജ്ഞനാണ് ഗലീലിയോ.
1810ൽ സ്വയം നിർമിച്ച ടെലിസ്കോപ്പുകളുപയോഗിച്ച് അദ്ദേഹം ആകാശഗോളങ്ങളെ നിരീക്ഷിക്കാൻ തുടങ്ങി. ലെൻസുകൾ ഘടിപ്പിച്ച ലോഹക്കുഴലുകൾ ഉപയോഗിച്ചാൽ ദൂരെയുള വസ്തുക്കളെ അടുത്തു കാണാമെന്ന് അന്ന് അറിയാമായിരുന്നു. കൂടുതൽ പ്രകാശം ശേഖരിക്കുന്ന വലിയ ലെൻസുകൾ ഉപയോഗിച്ചാൽ അനന്തമായ ആകാശത്തിലെ രഹസ്യങ്ങൾ അടുത്തു കാണാമെന്ന് ഗലീലിയോ മനസ്സിലാക്കി. താനുണ്ടാക്കിയ ലോഹക്കുഴലിലെ ലെൻസുകൾ ഉപയോഗിച്ച് പ്രകാശത്തെ ഫോക്കസ് ചെയ്ത് ദ്യശ്യങ്ങളെ 32 ഇരട്ടി വലുതായി അദ്ദേഹം കണ്ടു. റിഫ്രക്ടിങ് ടെലിസ്കോപ് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇതുപയോഗിച്ച് ചന്ദ്രനിലെ പർവ്വതനിരകളും ഗർത്തങ്ങളുമെല്ലാം അദ്ദേഹം ആദ്യമായി നിരീക്ഷിച്ചു. വ്യാഴത്തെ ആദ്യമായി നിരീക്ഷിച്ചു. വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങൾ വ്യാഴത്തെ ചുറ്റുന്നത് നിരീക്ഷിച്ച് ഓരോ ദിവസവും അവയുടെ സ്ഥാനംമാറുന്നതിന്റെ ചിത്രങ്ങൾ വരച്ചുവച്ചു. ശുക്രന്റെ വ്യദ്ധിക്ഷയങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്തി സൂര്യനിലെ കറുത്ത പൊട്ടുകൾ ഫിൽട്ടർ പിടിപ്പിച്ച ദൂരദർശിനിയിലൂടെ നിരീക്ഷിച്ചു. പ്രപഞ്ചസത്യം വെളിപ്പെടുത്തിയതിന് വീട്ടുതടങ്കലിൽ മരണം വരെ കഴിയേണ്ടിവന്ന ഗലിയോയുടെ സ്മരണാർധം ഗലീലിയോ ദിനമായി ആചരിക്കുന്നു.