Endz

JAWAHARLAL NEHRU

  • “ജവഹർലാൽ നെഹ്റു” സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ്. ഇദ്ദേഹത്തെ “ഇന്ത്യയുടെ ശില്പി” എന്ന് വിശേഷിപ്പിക്കുന്നു.
  • കുട്ടികൾ ഇദ്ദേഹത്തെ “ചാച്ചാജി” എന്നാണ് വിളിച്ചിരുന്നത്.
  • ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്രാ, രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു.
  • നെഹ്റു രാജ്യാന്തരതലത്തിൽ ചേരിചേരാനയം (1961)ൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
  • മോഹൻദാസ് ഗാന്ധിയുടെ അനുഗ്രഹത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളിയായി മാറി.
  • ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ അദ്ദേഹത്തിന്റെ മരണം (1964) വരെ ഇദ്ദേഹം ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ
  • ഏക മകൾ “ഇന്ദിരാഗാന്ധിയും” ചെറുമകൻ “രാജീവ് ഗാന്ധിയും” പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.
  • ജീവിതരേഖ
  • ലണ്ടനിലെ പ്രശസ്ത “കേംബ്രിഡ്ജ് സർവകലാശാലയിൽ” നിന്നാണ് നെഹ്റു ബിരുദം കരസ്ഥമാക്കിയത്. സർവകലാശാലയിലെ ഉയർന്ന ടെംപിളിൽ നിന്നും വക്കീൽ ആവാനുള്ള പരിശീലനം നേടി.
  • വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചു വന്ന നെഹ്റു അലഹബാദ് കോടതിയിൽ വക്കീലായി ഉദ്യോഗം ആരംഭിച്ചു.
  • രാഷ്ട്രീയത്തിൽ അതിയായ ആഗ്രഹമുണ്ടായിരുന്ന നെഹ്റു വക്കീൽ ഉദ്യോഗം വിട്ട് മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ചേക്കേറി.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടതുപക്ഷ സ്ഥാനത്ത് നിൽക്കാൻ ആഗ്രഹിച്ച നെഹ്റു തന്‍റെ മാർഗ്ഗദർശി കൂടിയായ “മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ” അനുഗ്രഹത്തോടെ കോൺഗ്രസിന്റെ പ്രധാന നേതാവായി മാറി.

  ആദ്യകാല ജീവിതം 

  • അലഹബാദിലെ കാശ്മീർ പണ്ഡിറ്റ് കുടുംബത്തിൽ “മോത്തിലാൽ നെഹ്റുവിന്‍റെയും” “സ്വരൂപ് റാണി തുസുവിന്‍റെയും” മകനായാണ് നെഹ്റു ജനിച്ചത്.
  • നെഹ്റുവിന്റെ ജന്മദിനമായ “നവംബർ 14 ശിശുദിനമായി” ആഘോഷിക്കുന്നു. പിതാവ് മോത്തിലാൽ
  • നെഹ്റു സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കോൺഗ്രസ് പ്രസിഡന്റായി ഇരുന്നിട്ടുണ്ട്.
  • നെഹ്റുവിന്‍റെ അമ്മയുടെ മരണശേഷം പിതാവ് വിവാഹം ചെയ്ത രണ്ടാനമ്മയാണ് സ്വരൂപ് റാണി. പതിമൂന്നാം വയസ്സിൽ കുടുംബ സുഹൃത്തായിരുന്ന “ആനി ബസന്‍റിന്‍റെ ” കൂടെ “തിയോസഫിക്കൽ സൊസൈറ്റി”യിൽ നെഹ്റു അംഗമായി. തന്നെ ഏറെ സ്വാധീനിച്ച ബ്രുക്‌സുമായി വേർപിരിഞ്ഞതോടെ തിയോസഫിക്കൽ സൊസൈറ്റി നിന്നും വിടവാങ്ങി.
  • 1916 മാതാപിതാക്കളുടെ നിർബന്ധപ്രകാരം കമലയെ വിവാഹം കഴിച്ചു. ലോകമഹായുദ്ധകാലത്ത് നെഹ്റു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു.
  • ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന “സെൻസർഷിപ്പ്” നിയമങ്ങൾക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 1916ലെ ലക്നൗ കോൺഗ്രസ് സമ്മേളനത്തിലാണ് നെഹ്റു ആദ്യമായി ഗാന്ധിജിയെ കണ്ടത്.
  • ബ്രിട്ടീഷുകാരുമായി വഴക്ക് കൂടാത്ത തന്‍റെ പിതാവിന്‍റെ രീതികളെക്കാള്‍ നെഹ്റുവിനെ ആകർഷിച്ചത് മഹാത്മാഗാന്ധിയും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളുമാണ്.
  • സ്പെയിനിൽ ഫ്രാങ്കോ എന്ന ഭരണാധികാരി ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണയുമായി നെഹ്റുവിന്റെ സുഹൃത്തായിരുന്ന വി.കെ കൃഷ്ണമേനോനോടൊപ്പം സ്പെയിൻ സന്ദർശിച്ചു.
  • ബ്രിട്ടീഷുകാരിൽനിന്നും പൂർണമായ സ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചവരിലൊരാൾ നെഹ്റുവാണ്.
  • 1927 പൂർണസ്വാതന്ത്ര്യം എന്ന ആശയം നെഹ്റു മുന്നോട്ടുവച്ചു എങ്കിലും ഗാന്ധിജിയുടെ എതിർപ്പ് മൂലം അദ്ദേഹം പിന്നീട്
  • അത് ഉപേക്ഷിക്കുകയാണുണ്ടായത്.
  • 1929 ലെ പുതുവത്സര തലേന്ന് നെഹ്റു ലാഹോറിലെ രവി നദി കരയിൽ ത്രിവർണപതാക ഉയർത്തി അവിടെ കൂടിയിരുന്നവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
  • “1929 ജനുവരി, 26 റിപ്പബ്ലിക് ഡേ” ആയി ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു.
  • 1930 ഗാന്ധിജി മുന്നോട്ടുവെച്ച ഉപ്പുസത്യാഗ്രഹം നിയമലംഘനം എന്നീ ആശയങ്ങളോട് അക്കാലത്ത് നെഹ്റു ഉൾപ്പെടെയുള്ള മിക്ക കോൺഗ്രസ് നേതാക്കൾക്കും എതിർപ്പായിരുന്നു.
  • എന്നാൽ ഈ നിയമം ജനങ്ങൾക്കിടയിൽ നിന്ന് ഗാന്ധിജിക്ക് കിട്ടിയ സ്വീകരണം അവരുടെ ചിന്താഗതികളെ മാറ്റി മറിച്ചു.
  • നെഹ്വിന്‍റെ ജയിൽവാസ കാലത്ത് കമ്മ്യൂണിസ്റ്റ് ചിന്തകനായ കാൾമാക്സ്ന്‍റെ രചനകൾ വായിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ കാൾമാക്സ്ന്റെ ചിന്തകൾ അദ്ദേഹത്തെ കുറെയൊക്കെ സ്വാധീനിച്ചു.
  • രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യ ബ്രിട്ടന്റെ കൂടെ നിൽക്കണം എന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു ഇതിനോട് ഇന്ത്യ നേതാക്കൾ എതിർത്തു.
  • ബ്രിട്ടണിൽ നിന്നും പൂർണസ്വാതന്ത്ര്യം നൽകാമെങ്കിൽ ബ്രിട്ടണിൽ നിന്നും പൂർണസ്വാതന്ത്ര്യം നൽകാമെങ്കിൽ യുദ്ധത്തിൽ ബ്രിട്ടണിന്റെ കൂടെ നിൽക്കാം എന്ന് കോൺഗ്രസ് സമ്മതിച്ചു.
  • എന്നാൽ വൈസ്രോയി ഈ നിർദ്ദേശം തള്ളിക്കളഞ്ഞു ഈ നിഷേധ്യ നിലപാടിനെ തുടർന്ന് പ്രവിശ്യകളിലെ മന്ത്രിമാരോട് രാജി വയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.
  • 8 ഓഗസ്റ്റ് 1942 കോൺഗ്രസ് വർക്കിങ് കമ്മിറ്റി “ക്വിറ്റ് ഇന്ത്യ” പ്രമേയം പാസാക്കി.
  • 1942ലെ ക്വിറ്റ് ഇന്ത്യ മുന്നേറ്റം അദ്ദേഹത്തിന് സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു ബ്രിട്ടീഷുകാർ കോൺഗ്രസിനെ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ നിന്ന് തകർത്തുകളഞ്ഞു.
  • 1947 ആഗസ്റ്റ് 15ന് നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.
  • നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു വൻ നെഹ്റുവിന്റെ നേതൃത്വ കാലത്ത് കോൺഗ്രസ് ഒരു വൻ രാഷ്ട്രീയ പാർട്ടിയായി മാറി അദ്ദേഹത്തിന് നേതൃത്വത്തിൽ അടുപ്പിച്ച് മൂന്ന് തവണ കോൺഗ്രസ് വിജയം കൈവരിച്ചു.
  • ഏറ്റവും കൂടുതൽ കാലം(17) ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയും നെഹ്റുവാണ്.
  • നാലു തവണയാണ് നെഹ്റുവിനെതിരെ വധശ്രമം ഉണ്ടായത്വധശ്രമം.
  • ഹിമാലയൻ അതിർത്തി തർക്കത്തെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ യുദ്ധമാണ് ഇന്ത്യ ചൈന അതിർത്തി സംഘർഷം (1962).
  • ഉപ്പു നിയമം ലംഘിച്ചതിന് തുടർന്ന് 1930 ഏപ്രിൽ 14ന് അലഹബാദിലെ റായ്പൂർ എന്ന സ്ഥലത്ത് വെച്ച് നെഹ്റുവിനെ അറസ്റ്റ് ചെയ്ത് ആറുമാസത്തെ തടവിനു ശിക്ഷിച്ചു.
  • നെഹ്റു ജയിലിലായിരുന്നപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയിരിക്കാൻ അദ്ദേഹം ഗാന്ധിജിയോട് ആവശ്യപ്പെട്ടുവെങ്കിലും ഗാന്ധിജി അത് നിരസിച്ചു.
  • നെഹ്റുവിന്റെ അറസ്റ്റോടെ നിയമലംഘനപ്രസ്ഥാനങ്ങൾക്ക് പുതിയ മുഖങ്ങൾ കൈവന്നു. രാജ്യമെങ്ങും അറസ്റ്റും ലാത്തിച്ചാർജ്ജുകളും കൊണ്ട് നിറഞ്ഞു.
  • നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അതിന്റെ ലക്ഷ്യങ്ങൾക്ക് വിശാലമായ തലങ്ങൾ നൽകി. മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിറം, ജാതി എന്നീ വേർതിരിവുകൾ ഇല്ലാത്ത നിയമം എല്ലാവരിലും ഒരുപോലെ നടപ്പിലാക്കുക.
  • ഇന്ത്യൻ അടിസ്ഥാന അവകാശങ്ങളും സാമ്പത്തികനയങ്ങളും എന്ന ഒരു പ്രമേയം ഗാന്ധിജിയുടെ നേതൃത്വത്തിൽ നെഹ്റു അവതരിപ്പിച്ചു എങ്കിലും ചില നേതാക്കൾ നെഹ്റുവിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
  • സോഷ്യലിസം എന്ന കോൺഗ്രസിന്റെ ആശയം നടപ്പിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.
  • ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്താൻ “ഇന്ത്യൻ ആസൂത്രണ കമ്മീഷനെ” നിയമിച്ചു. എന്നാൽ 1947 ലെ ഇന്ത്യാ വിഭജനം മൂലം അദ്ദേഹത്തിന്റെ പല നയങ്ങളും നടപ്പിലാക്കാതെ പോയി.
  • ഇന്ത്യ ചൈന യുദ്ധത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റുവിന് ധാരാളം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു.
  • 1962 നുശേഷം നെഹ്റുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി 1962-ൽ ഹൃദയാഘാതം ഉണ്ടായി 27, മെയ്‌ 1964ൽ നെഹ്റു അന്തരിച്ചു.
  • യമുനാ നദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവ ആചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ നടത്തി.

ജവഹർലാൽ നെഹ്റു

പേര് -ജവഹർലാൽ നെഹ്റു 
ജനനം -14 നവംബർ,1889
ജനനസ്ഥലം -അലഹബാദ് ഉത്തർപ്രദേശ്, ഇന്ത്യ
ജീവിതപങ്കാളി -കമല നെഹ്റു
വിദ്യാഭ്യാസം - സിറ്റി ലോ സ്കൂൾ
             - ഹാരോ സ്കൂൾ
             - ട്രിനിറ്റി കോളേജ്
മക്കൾ - ഇന്ദിരാഗാന്ധി
തൊഴിൽ - എഴുത്തുകാരൻ
         - രാഷ്ട്രീയക്കാരൻ,
അവാർഡ് - ഭാരതരത്ന (1955)
മരണം- 27 മെയ്‌,1964 (വയസ്സ് 74)
മരണസ്ഥലം - ന്യൂഡൽഹി, ദില്ലി, ഇന്ത്യ
മരണകാരണം - ഹൃദയാഘാതം
വിശ്രമസ്ഥലം - ശാന്തിവാൻ, ന്യൂഡൽഹി  

  വചനങ്ങള്‍

1) "കുഞ്ഞുങ്ങളും പൂക്കളും മൃദുലമാണ്
    അവയെ മൃദുവായി വേണം
    കൈകാര്യം ചെയ്യാൻ"

2) "പ്രഭാത പുഷ്പത്തിന്‍റെ
    നൈർമല്യത്തെകാൾ
    മനോഹരമാണ്
    പിഞ്ചുകുഞ്ഞിന്‍റെ
    നിഷ്കളങ്കമായ പുഞ്ചിരി"

javaharlal javrlal nehru jvaharlal

Menu