കേരളത്തിന്‍റെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ജില്ല, താലൂക്ക്, ആസ്ഥാനപട്ടണം. 1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ല രൂപം കൊള്ളുന്നത്. മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും കാസര്‍ ഗോഡ് താലൂക്കുകളും ചേ ര്‍ത്ത് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകള്‍ രൂപീകരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കാസര്‍ഗോഡ്, ചിറക്കല്‍ , കോട്ടയം, കുറുന്ത്രനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജില്ല രൂപംകൊണ്ടത്. കേരളചരിത്രത്തില്‍ ഇത്രയും പ്രാധാന്യമുള്ള മറ്റൊരു ജില്ല ഉണ്ടാകില്ല. കാരണം ചിറയ്ക്കല്‍ (കോലത്തിരി) പഴശ്ശിരാജ ഉള്‍പ്പെടെയുള്ളവരുടെ കോട്ടയം, അറയ്ക്കല്‍ എന്നീ രാജകുടുംബങ്ങള്‍ കണ്ണൂരിലാണ്. റോഡുമാര്‍ഗം ഗതാഗത ബന്ധമുള്ള ഒരു ചെറുകിട തുറമുഖമാണ് കണ്ണൂര്‍. ഇവിടെയുള്ള കസ്‌റ്റംസ് ഹൗസ്, ഇന്തോനോര്‍വീജിയന്‍ പ്രാജക്‌റ്റ്, ഷിപ്പിങ് ഓഫീസുകള്‍ തുടങ്ങിയവ തുറമുഖമെന്ന നിലയ്‌ക്ക് കണ്ണൂരിനുണ്ടായിരുന്ന പ്രൗഢി വ്യക്തമാക്കുന്നു. ദക്ഷിണ റെയില്‍പ്പാതയിലുള്ള ഒരു പ്രധാന സ്റ്റേഷനാണ് കണ്ണൂര്‍; ടെലിഫോണ്‍ ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ്, ടൗണ്‍ഹാള്‍ എന്നിവയും സമീപത്തുതന്നെയാണ്. ആമ്‌ഡ് റിസര്‍വ് പൊലീസ് വക ഓഫീസുകള്‍, ക്വാര്‍ട്ടേഴ്‌സ്, മൈതാനം എന്നിവയും സിവില്‍ സ്റ്റേഷഌം ഇവിടെയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ ജില്ലയുടെ ഭൂപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റിക്കൊണ്ടാണ് പില്‍ക്കാലത്ത് വയനാട് ജില്ലയും കാസര്‍ഗോഡ് ജില്ലയും രൂപീകരിച്ചത്.സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയെ പൊതുവായി അഞ്ചു മേഖലകളായി തിരിക്കാം. സമുദ്രത്തോട് തൊട്ടടുത്തുള്ള തീരപ്രദേശം, പശ്ചിമഘട്ട മേഖലയിലെ കുന്നുകളടങ്ങിയ വനപ്രദേശങ്ങള്‍, അതിനോട് തൊട്ടുകിടക്കുന്ന മലനാട്, കുന്നുകളും നിമ്നോന്നത പ്രദേശങ്ങളുമടങ്ങിയ ഇടമലനാട്, തീരപ്രദേശങ്ങളോടു തൊട്ടുകിടക്കുന്ന ഇടനാട് എന്നിവയാണ് പ്രസ്തുത അഞ്ചു മേഖലകള്‍. ഇവ കൂടാതെ വയലുകള്‍, പുഴകള്‍, പുഴയോരങ്ങള്‍, കടല്‍ത്തീരങ്ങള്‍, അഴിമുഖങ്ങള്‍, ചതുപ്പുനിലങ്ങള്‍, ഉപ്പുവെള്ളം നിറഞ്ഞ കായലുകള്‍, ശുദ്ധജല തോടുകള്‍ എന്നിവയെല്ലാം കാണപ്പെടുന്ന ജൈവസമ്പുഷ്ടമായ പ്രദേശമാണ് കണ്ണൂര്‍ ജില്ല. ചുവന്ന വെട്ടുകല്ലുകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ എക്കല്‍മണ്ണും, മണലും കൂടുതലായി കാണപ്പെടുന്നു.കേരളത്തിലെ 44 നദികളില്‍ എട്ട് എണ്ണം കണ്ണൂര്‍ ജില്ലയിലാണ്. ഇവയെല്ലാം തന്നെ ജില്ലയുടെ പൂര്‍വഭാഗത്തുള്ള മലമ്പ്രദേശങ്ങളില്‍ ഉദ്‌ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ പതിക്കുന്നു.കണ്ണൂര്‍ ജില്ലയില്‍പ്പെടുന്ന നദികള്‍ കവ്വായി, പെരുവെമ്പ്, രാമപുരം, കുപ്പം, വളപട്ടണം, അഞ്ചരക്കണ്ടി, പൊന്ന്യം, മയ്യഴി എന്നിവയാണ്.കേരളത്തില്‍ പൊതുവേയുള്ള മണ്‍സൂണ്‍ കാലാവസ്ഥയാണ് കണ്ണൂര്‍ ജില്ലയിലും അഌഭവപ്പെടുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നു വ്യത്യസ്‌തമായി വര്‍ഷകാലത്ത് ഇവിടെ ധാരമുറിയാതെ മണിക്കൂറുകളോളം മഴ പെയ്യാറുണ്ട്.2001ലെ സെന്‍സസ് പ്രകാരം 2412365 ആയിരുന്നു കണ്ണൂര്‍ ജില്ലയിലെ ജനസംഖ്യ. (പു. 1154144, സ്‌ത്രീ1258221). ജില്ലയിലെ ജനസാന്ദ്രത 813/ച.കി.മീ.യാണ്. പലവിധ കുടിയേറ്റ പദ്ധതികളും ഗോത്രവര്‍ഗക്കാര്‍ക്കായി ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട്. കണ്ണവം (തലശ്ശേരി താലൂക്ക്) കോളനി കുറിച്യര്‍ക്കായി നിര്‍മിച്ചിട്ടുള്ളതാണ്. അടിയര്‍, കടിയര്‍, മലയാളര്‍, മലയന്‍, മുല്ലക്കുറുമ്പര്‍, ഊരാളക്കുറുമ്പര്‍ എന്നിവരും ജില്ലയിലെ ഗോത്രവര്‍ഗക്കാരാണ്.
1971-ല്‍ ആരംഭിച്ച പഴശ്ശിഡാം, പയ്യാമ്പലം ബീച്ച്, ഇരിട്ടി മലയോരമേഖല, പൈതല്‍മല, മുഴുവിലങ്ങാട് ബീച്ച് എന്നിവ ഇവിടേയ്ക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രങ്ങളാണ്. ജില്ലയിലെ പറശ്ശിനിക്കടവ് ക്ഷേത്രം നിരവധി തീര്‍ത്ഥാടകരേയും, ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന ക്ഷേത്രമാണ്. ആറളം, കൊട്ടിയൂര്‍ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 55 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രമാണ്.