കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രൊ. ടി.ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിന്. 2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് മതഭീകരവാദികള്‍ വെട്ടിമാറ്റിയിരുന്നു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടി.ജെ. ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥ ഇറക്കിയത്. ഡിസി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
മറ്റ് പുരസ്കാരങ്ങൾ
കവിത: അൻവർ അലി (മെഹബൂബ് എക്സ്പ്രസ്)
നോവൽ : (രണ്ട് പേർക്ക്) ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ), വിനോയ് തോമസ് (പുറ്റ്)
ചെറുകഥ : ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)
നാടകം : പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)
സാഹിത്യ വിമർശനം : എൻ. അജയകുമാർ (വാക്കിലെ നേരങ്ങൾ)
വൈജ്ഞാനിക സാഹിത്യം : ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും)
ജീവചരിത്രം/ആത്മകഥ : പ്രൊ. ടി.ജെ. ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ) എം. കുഞ്ഞാമൻ (എതിര്)
യാത്രാവിവരണം : വേണു (നഗ്നരും നരഭോജികളും)
ബാലസാഹിത്യം : രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)
ഹാസ സാഹിത്യം : ആൻ പാലി (അ ഫോർ അന്നാമ്മ)