കോവിലന്‍
1923 ജൂലൈ ഒന്‍പതിന് (1098 മിഥുനം 25) തൃശൂര്‍ ജില്ലയിലെ കണ്ടാണിശ്ശേരിയില്‍ ജനനം. യഥാര്‍ത്ഥ പേര് വട്ടപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍. അച്ഛന്‍: വട്ടംപറമ്പില്‍ ശങ്കു വേലപ്പന്‍. അമ്മ: കൊടക്കാട്ടില്‍ കുഞ്ഞാണ്ടി കാളി. കണ്ടാണിശ്ശേരി എക്‌സല്‍സിയര്‍ സ്‌കൂള്‍, നെന്മിനി ഹയര്‍ എലിമെന്ററി സ്‌കൂള്‍, പാവറട്ടി സാഹിത്യദീപിക സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം. റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്നല്‍സിലും സേവനമനുഷ്ഠിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ – കോവിലന്‍ താഴ്‌വരകള്‍ (നോവല്‍) തോറ്റങ്ങള്‍ (നോവല്‍) ഹിമാലയം (നോവല്‍) തകര്‍ന്ന ഹൃദയങ്ങള്‍ (നോവല്‍).