
12 April 1873
16 January 1924
1873 ഏപ്രിൽ 12നാണ് കുമാരനാശാന്റെ ജനനം. അച്ഛൻ നാരായണൻ, അമ്മ കാളിയമ്മ എന്ന കൊച്ചുപെണ്ണ്. തിരുവനന്തപുരം കായിക്കര എന്ന കടലോര ഗ്രാമത്തിലാണ് ആശാൻ ജനിച്ചത്. 7 വയസുള്ളപ്പോൾ പള്ളിക്കൂടത്തിൽ ചേർന്നു. പിന്നീട് സംസ്കൃതം പഠിച്ചു. 14-മത്തെ വയസ്റ്റിൽ ഉയർന്ന മാർക്കോടെ പരീക്ഷ പാസ്സായി.
സാമൂഹിക പരിഷ്കരണത്തിന്റെ ദീപശിഖയായി ആശാൻ, “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതി നിങ്ങളെ ത്താൻ” എന്ന് കുമാരനാശാൻ “ദുരവസ്ഥ’ എന്ന തന്റെ കാവ്യത്തിലൂടെ എഴുതി. ആശാനിൽ ഒരേ സമയം ഒരു വിപ്ലവകാരിയും ഒരു സന്യാസിയും ഉണ്ടായിരുന്നു.ആധുനിക കവിതത്തിലെ (ആശാൻ, ഉള്ളൂർ, വളളത്തോൾ) ഒരാളായ കുമാരനാശാൻ ഒരു മഹാകാവ്യം പോലും എഴുതാതെ മഹാകവിയായിട്ടാണ് അറിയപ്പെടുന്നത്. 1924 ജനുവരി 16ന് പല്ലനയാറിൽ ഉണ്ടായ ഒരു ബോട്ടപകടത്തിൽ അദ്ദേഹം അന്തരിച്ചു.
കൃതികൾ
നളിനി, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, ചിന്താവിഷ്ടയായ സീത, വീണപൂവ്,
വനമാല, പരോദനം, പൂഷ്പവാടി, ഒരു സിംഹപ്രസവം.