Endz

M.T. VASUDEVAN NAIR ( എം.ടി. വാസുദേവൻ നായർ

മുട്ടത്തു വർക്കിയുടെയും കാനത്തിൻ്റെയും നോവലുകൾ വായിച്ചു നടന്നിരുന്ന സമയത്താണ് നാലുകെട്ട് വായിക്കാൻ കഴിഞ്ഞത്. തുടർന്ന് കാലം, അസുരവിത്ത് തുടങ്ങിയവയും വായിക്കാൻ കഴിഞ്ഞു.എം.ടിയുടെ “നോവൽത്രയം”എന്ന് എനിക്ക് തോന്നുന്നത് നാലുകെട്ട് ,അസുരവിത്ത് ,കാലം എന്നിവയാണ്. മറ് ഇത് എൻ്റെ അഭിപ്രായമാണ്. മറ്റ് അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു. അതിൽ തന്നെ എനിക്ക് കൂടുതൽ ഇഷ്ടം “കാലം “. എൻ്റെ ഗ്രാമത്തിലെ കുറെ ആളുകൾ ,പരിസരങ്ങൾ എല്ലാം അതിലുണ്ട്. മൂക്കുപൊടി വലിക്കുന്ന ചെറിയമ്മക്ക് പകരം കാണുന്ന വരിൽ നിന്നെല്ലാം ബീഡി വാങ്ങി വലിക്കുന്ന ഒരു വല്യമ്മഎൻ്റെവീടിനടുത്തുണ്ടായിരുന്നു.എൻ്റെ ഗ്രാമത്തിലെ പല സംഭവങ്ങളുമായി ഏറെ സാമ്യമുണ്ടായിരുന്നു .ഇന്നത്തെ തലമുറക്ക് അത് മനസ്സിലാവണമെന്നില്ല.. അത് എൻ്റെ തലമുറ ജീവിച്ചരീതിയിലും ഇപ്പോഴത്തെ ചെറുപ്പക്കാർ ജീവച്ച രീതിയിലും “കാലം” ” വരുത്തിയ മാറ്റങ്ങളാണ്. . “കാലം പുസ്തകമായ 1969 ലാണ് ഞാൻ ഒരു കുഗ്രാമത്തിൽ നിന്നും നഗരത്തിലെ കോളേജിൽ പഠിക്കുന്നത് ഇപ്പോഴും ഇടക്കൊക്കെ “കാലം” നോവൽ വായിക്കുമ്പോൾ ആ കാലം ഓർമ്മ വരും. നോവലിൽ ഇഷ്ടപ്പെട്ട കുറെ നല്ല മുഹൂർത്തങ്ങളുണ്ട്…………. …. “കിഴക്ക് വരണ്ടു കിടക്കുന്നപുഴക്കക്കരെ വയലിനും മരക്കൂട്ടങ്ങൾക്കു മപ്പുറം വെളിച്ചത്തിൻ്റെ മുറിവിൽ ചോരത്തുള്ളികൾ പൊടിയാൻ തുടങ്ങുന്നു.’മണ്ണെടുത്ത് അർദ്ധവൃത്താകൃതിയിൽ ഗുഹയായി നിന്നിരുന്ന സ്ഥലം ഈ വളവിലായിരുന്നു. കുന്നു വെട്ടിയിറക്കി ഇട വഴിക്ക് വീതി കൂട്ടിയപ്പോൾ ആടുകൾ മഴക്കാലത്ത് കയറി നിന്നിരുന്ന ഗൂഹനഷ്ടപ്പെട്ടിരിക്കുന്നു. മുളംകൂട്ടത്തിനടുത്ത്ഇല കൊഴിഞ്ഞു നിന്നിരുന്ന തേക്ക് മുറിച്ചു പോയിരിക്കുന്നു.ചിതൽ പുററുകൾ കൊണ്ട്പൊതിഞ്ഞ സമീപത്തുകൂടെ നനഞ്ഞകരിയിലകൾ ചവുട്ടി നടന്നു. കുടപ്പനകൾക്കപ്പുറത്ത് ഉയരം കുറഞ്ഞ മൺചുമരുകൾക്ക് മീതെ വൈക്കോൽ മേഞ്ഞ മേൽപ്പുരകണ്ടു. ചാണകം മെഴുകിയ മുറ്റത്ത് ചവുട്ടിയപ്പോൾ പരിഭ്രമം തോന്നിയില്ല. ഒഴിഞ്ഞ കോലായിക്കു പിന്നിലെ ചാരിയിട്ട വാതിലിൽ നോക്കി നിന്നപ്പോൾ വിളിക്കാനാഗ്രഹിച്ചു. പിന്നിൽകാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു .ഒരു നടുക്കത്തോടെ കണ്ടു സുമിത്ര .കാവി നിറത്തിലുള്ള ഈറൻ മുണ്ടുകൊണ്ട്മൂടി പുതച്ചു നിൽക്കുന്ന സുമിത്ര കുളി കഴിഞ്ഞു വരികയാണ്. ഞാന്നു കിടക്കുന്ന തടിച്ച ജടകളുടെ തുമ്പിൽ നിന്നു വെള്ളം ഇററിറ്റ് വീഴുന്നു. ഒട്ടിയ കവിളുകൾക്കു മീതെ ഉന്തി നിൽക്കുന്ന എല്ലുകളുടെ മറവിൽ വിടർന്നുവരുന്ന കണ്ണുകളിൽ നിന്ന് നോട്ടം പിൻവലിച്ച പ്പോൾ സുമിത്ര പറഞ്ഞു”ഇന്ന് പൂയ്യാണ് ,പെലർച്ചക്ക് പൊഴേ പോയി കുളിച്ചു വര്വാ”അയാൾ നിശബ്ദനായി നിന്നു.”ഇരിക്കൂ”ചാരിയ വാതിൽതുറന്ന് അവൾ അകത്ത് കയറിയപ്പോൾ അയാൾ ഇരുന്നില്ല. തിണ്ണയിൽ വിരലുകൾ കൊണ്ട് വരച്ച് ഇറ യുടെ കീഴിൽനിന്നു.അവൾ പുറത്തുവന്ന പ്പോൾ യാതൊരു ഭാവഭേദവും കൂടാതെ ചോദിച്ചു. “എന്താ ഇരിക്കാത്തത് ?”അവൾക്ക് മനസിലായില്ലെന്നുണ്ടോ ?അവളുടെ നീല നിറം കലർന്ന ചുണ്ടുകൾ നിശബ്ദമായി എന്തോ പിറുപിറുക്കുകയാ ണെന്നു തോന്നി. നനഞ്ഞ നെറ്റിത്തടത്തിൽ വീതിയുള്ള ഭസ്മകുറികൾ തെളിഞ്ഞു വന്നു.വാരി കൂട്ടി വെച്ച മുടി കെട്ടിൽ നിന്നും ചീര കതിരുകൾ പോലെ തുറിച്ചു നിൽക്കുന്ന ജടകളുടെ തുമ്പത്ത് അപ്പോഴും വെള്ളത്തുള്ളികൾ തങ്ങിനിന്നു. കറുത്ത നിഴൽ പാടുകൾക്ക് മുകളിലെ വലിയ കണ്ണുകളിൽ പകൽ വെളിച്ചത്തിൽ മുനിഞ്ഞു നിൽക്കുന്നഅന്തി തിരികളുടെ വിളറിയ പ്രകാശം ബാക്കി നിൽക്കുന്നു. “സുമിത്രേ”അവളുടെ പിറുപിറുക്കുന്ന ചുണ്ടുകൾ ഒരു നിമിഷം നിശ്ചലമായി. വീണ്ടും അസ്പഷ്ട മായി ചലിച്ചുകൊണ്ടിരുന്നു. “നീയിവിടെ തനിച്ചാണോ ?” “ഭഗവാനുണ്ട് ” “അതല്ലചോദിച്ചത് .

നിനക്കിവിടെ സഹായത്തിന് ” ”ഭഗവാനുണ്ട് ” ” പരിഹസിക്കുകയാണോ ?”മൊളി പൊന്തിയ മെലിഞ്ഞ കൈത്തണ്ടയിലും കഴുത്തിനു ചുവട്ടിൽ എഴുന്നു നിൽക്കുന്നഎല്ലുകളുടെ മുഴുപ്പിലും കണ്ണോടിച്ചു കൊണ്ട്ചോദിച്ചു. “നിനക്ക് സുഖമില്ലായിരുന്നെന്നു പറഞ്ഞു. ” ” വെറുതെ ” “സുമിത്രേ!”ചവിട്ടടികളിൽ അമർന്നു പോയതുമ്പപ്പൂ വിൻ്റെ നിറമുള്ള മുഖത്ത് കണ്ണുകൾ ഒരുനിമിഷംപിടഞ്ഞു.പലതുംപറയാനാഗ്രഹിച്ചു.നാവിൻ തുമ്പി ലേക്ക് തിക്കി കയറിയ വാക്കുകൾ ജീവൻകൊള്ളാതെ വെറുങ്ങ ലിച്ചു നിന്നു. “നിനക്ക് എന്നോട് വെറുപ്പുണ്ടോ ?”അപ്പോൾ സുമിത്ര ചിരിച്ചു .വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു ചിരിയുടെ മാറ്റൊലി മനസ്സിൽ ഒരു നിമിഷം ഒഴുകി നടന്നു.”എനിക്ക് …എനിക്ക് നിന്നെ ഇഷ്ടമായിരുന്നു സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു.” ഇഷ്ടം ” അയാൾ തിണ്ണയിലെ ചാണക മടർന്ന പാടുകളിലേക്ക് കണ്ണൂകൾ താഴ്ത്തിയപ്പോൾ സുമിത്ര പറയുന്നത് കേട്ടു”സേതൂന് എന്നും ഒരാളോടേ ഇഷ്ടംണ്ടായിരൂന്നുള്ളു .സേതൂന്നോട് മാത്രം!- “അയാൾ തിരിഞ്ഞു നോക്കിയപ്പോൾ സുമിത്രചിരിച്ചു കൊണ്ട് ചോദിച്ചു “അല്ലേ ?”അയാൾ മറുപടി പറഞ്ഞില്ല.ചുമരിനടുത്ത് കുത്തിയിരുന്നു, താൻഇറയ ത്തു കാത്തു നിൽക്കുന്നു എന്ന ഭാവമില്ലാതെ സുമിത്ര ജപിക്കാൻ തുടങ്ങി.അയാൾ തൊണ്ടയ്ക്കി:”ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ…. “നാരായണ! നാരായണ! നാരായണ! “ജപിക്കുന്ന ശബ്ദം ഉയർന്നു. അയാൾ ഏതാനും നിമിഷങ്ങൾ കൂടി നിശബ്ദനായി നിന്ന് തല താഴ്ത്തി തിരികെ നടന്നുകിഴക്ക് ചോരപുരണ്ട വെളിച്ചത്തിൻ്റെ ശിരസ്സ്പുറത്ത് കാണുന്നു. രാത്രിയുടെ മുന്നോർ കുടം പൊട്ടി ആകാശ ചെരുവ് കലങ്ങിമറി ഞ്ഞിരിക്കുന്നു. പുഴക്കക്കരെയുള്ള ഇരുമ്പു പാലത്തിൽ ഭാരം കയറ്റിയ വാഗണുകൾകയറുന്നു .തണ്ടുവാളത്തിൻ്റെ ഇരമ്പത്തി ലൂടെ, നനഞ്ഞ മരത്തടികളുടെ ഗന്ധത്തി ലൂടെ ചക്രവാളങ്ങളുടെ കീറി മുറിക്കന്ന ശബ്ദം ചെവിക്കുള്ളിലേക്ക് കയറി വന്നു. …

DETH#mt#Mt#MT#vasudevan#nair#Nair#NAIR#mt vasudevan nair#MT VASUDEAVAN#DETH#deth#26#deth 26 kavi#special day#deth day# kavi#ezhuthukaaran#malayaalam ezhuthukaaran#writer#

Menu