Endz

Mahatma Gandhi

ഗാന്ധിജയന്തി
മോഹൻദാസ് കരംചന്ദ് ഗാന്ധി 15 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. അച്ഛൻ കരംചന്ദ് ഗാന്ധി, അമ്മ പൂതലിബായി. അദ്ദേഹത്തിന്റെ അച്ഛൻ രാജ് കോട്ടിലെ ദിവാനായിരുന്നു. അച്ഛനമ്മമാരെ അത്യധികം ബഹുമാനിച്ചിരുന്ന ഗാന്ധിജിയിൽ സത്യസന്ധത, അർപ്പണബോധം, ഈശ്വരവിശ്വാസം തുടങ്ങിയ സ്വഭാവസവിശേഷതകൾ വളർത്തുന്നതിൽ അവർ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. 1885 ൽ 14-മത്തെ വയസ്സിൽ അദ്ദേഹം കസ്തൂർബയെ വിവാഹം ചെയ്തു.
തുടർന്ന് ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹത്തിന് അവിടെ വെള്ളക്കാർ ഇന്ത്യക്കാരോട് കാണിച്ചിരുന്ന അവഗണന മനസ്സിനെ വേദനിപ്പിക്കുകയും വെളളക്കാർക്കെതിരെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് പ്രചാരണം നടത്തുകയും ചെയ്തു. 1914 ൽ ദക്ഷിണാഫ്രിക്ക ഉപേക്ഷിച്ച് ഇന്ത്യയിൽ മടങ്ങിയെത്തിയ ഗാന്ധിജി ഇവിടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി, നിസ്സകരണപ്രസ്ഥാനം ഉപ്പുസത്യാഗ്രഹം, ദണ്ഡിയാത്ര, ക്വിറ്റിന്ത്യാസമരം സ്വദേശി പ്രസ്ഥാനം തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. മാത്യകാപരമായ ജീവിതത്തിലൂടെ, അകമരഹിതമാർഗ്ഗങ്ങളിലൂടെ മുന്നോട്ടുനീങ്ങിയ ഗാന്ധിജിക്ക് 1947 ആഗസ്റ്റ് 15 സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ദിവസമായിരുന്നു. 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയറ്റ് ആ ധീരപുരുഷന്റെ അന്ത്യം സംഭവിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 “അന്താരാഷ്ട്ര അഹിംസാദിനമായി” ആചരിച്ചുവരുന്നു.

Menu