ചാന്ദ്രദിനം
1969 ജൂലൈ 20 ന് വൈകുന്നേരം 4.17 ന് (അമേരിക്കൻ സമയം) ആയിരുന്നു. നീൽ ആംസ്ട്രോങ്ങ്. എഡ്വിൻ ആൽഡിൽ, മൈക്കിൾ കോളിൻസ് എന്നിവരെ വഹിച്ചുകൊണ്ടുളള അമേരിക്കയുടെ അപ്പോളോ 11 എന്ന ബഹിരാകാശവാഹനം ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത്. ആദ്യം പുറത്തിറങ്ങിയത് നീൽ ആംസ്ട്രോങ്ങായിരുന്നു. ലോകം പിന്നീടൊരിക്കലും മറന്നുപോകാത്ത ആ വാക്കുകൾക്ക് ഭൂമിയിൽ എത്രയോ ലക്ഷം കാതോർത്തു. മനുഷ്യന് ഒരു കാൽവെയ്പ്.
മനുഷ്യൻ ചിന്തിച്ചുതുടങ്ങിയ കാലം മുതൽക്കുളള എത്രയോ സങ്കൽപ്പന്നങ്ങളേയും സിദ്ധാന്തങ്ങളേയും കീഴ്മേൽ മിറച്ച് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിനടന്നു.