കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു. തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു ബഷീറിന്റെ വിദ്യാഭ്യാസം,ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ നാടുവിട്ട് കോഴിക്കോടെത്തി. കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിച്ചു. പിന്നിട് പലപേരിൽ, പല വേഷത്തിൽ ഇന്ത്യ മുഴുവൻ ചുറ്റി.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽ ശിക്ഷ അനുഭവിച്ചു. 1958 ൽ ഫാത്തിമാബീവി എന്ന ഫാബിയെ വിവാഹം കഴിച്ചു. 1962 മുതൽ കോഴിക്കോട് ബേപ്പൂരിലുളള വൈലാലിൽ വീട്ടിൽ താമസമാക്കി. മലയാളസാഹിത്യത്തിലെ കുലപതിമാരിൽ ഒരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹം ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടു. പ്രകൃതിയേയും , മരങ്ങളേയും സർവ്വ ചരാചരങ്ങളേയും സനേഹിച്ച എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നും ദൈവം ഈ ബ്രഹ്മാണ്ഡത്തെ പടച്ചുവെച്ചത് അവർക്കുകൂടി സുഖത്തോടെയും സന്തോഷത്തോടേയും,സുരക്ഷിതത്വത്തോടെയും ജീവിക്കാനാണെന്നും പഠിപ്പിച്ച് മലയാളത്തിന്റെ പ്രിയകഥാകാരനായിരുന്നു ബഷീർ.
പ്രധാനകൃതികൾ
പ്രേമലേഖനം, ബാല്യകാലസഖി, ശബ്ദങ്ങൾ, മതിലുകൾ ന്റുപ്പുപ്പാക്കൊര നേണ്ടാർന്ന് സ്ഥലത്തെ പ്രധാന ദിവ്യൻ ആനവാരിയും, പൊൻകുരിശും, ജീവിതനിഴൽപ്പാടുകൾ, പാത്തുമ്മയുടെ ആട്. വിഡ്ഢികളുടെ സ്വർഗ്ഗം, വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, ആനപ്പൂട, ചിരി ക്കുന്ന മരപ്പാവ, ഭൂമിയുടെ അവകാശികൾ, ശിങ്കിടിമുങ്കൻ കഥാബീജം