ലോകമയക്കുമരുന്നു വിരുദ്ധദിനം
ലോകം നേരിടുന്ന മഹാവിപത്തുകളിൽ ഒന്നാണ് മയക്കുമരുന്ന്. മനുഷ്യരാശിയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കാൻ ശക്തിയുള്ളവയാണ് മയക്കുമരുന്നുകൾ. ഇവ നമ്മ ആശ്വസിപ്പിക്കുമെന്നും ആഹ്ളാദത്തിലേക്ക് കൈപിടിച്ച് ഉയർത്തുമെന്നും ആദ്യം തോന്നും. പക്ഷേ ആ കൈകൾ നീരാളി കൈകളാണെന്നും പിടിച്ചുയർത്തുകയല്ല വട്ടം കറക്കി വലിച്ചു താഴ്സത്തുകയാണ് അവയുടെ ലക്ഷ്യമെന്നും പിന്നിട് മനസ്സിലാകും എല്ലാ മയക്കുമരുന്നുകളുടേയും ഉപയോഗത്തിന്റെ അവസാനം രോഗവും ശാരീരികവൈ കല്യവും മരണവുമാണ്. ഉപയോഗിക്കുന്നവരെ അടിമയാക്കുന്ന രോഗത്തിലും മരണത്തിലും എത്തിക്കുന്ന മാസ്മരിക ശക്തിയാണ് മയക്കുമരുന്നുകൾക്കുളളത് ഇന്നത്തെ യുവതലമുറ വളരെ വേഗത്തിലാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെടുന്നത്. വീട്ടിലെ ദുരനുഭവങ്ങൾ ചീത്ത കൂട്ടുകെട്ട് എന്നിവയാണ് ഇതിനു പ്രധാനകാരണങ്ങൾ. ഇന്ന് വിദ്യാലയങ്ങളിലും
കലാലയങ്ങളിലുമാണ് മയ ക്കുമരുന്നുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഐസ്ക്രീമുകൾ, ചോക്കലേറ്റുകൾ തുടങ്ങി ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ ഇവ കലർത്തി വില്പന നടത്തുന്നു. സമൂഹത്തിൽ നിന്നും ഈ മഹാവിപത്തിനെ ഇല്ലാതാക്കാൻ ഒറ്റ മാർഗ്ഗമേ ഉളളൂ. ഓരോരുത്തരും തങ്ങൾ ഇത് ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ എടുക്കുക.