ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന നോവലുകളെഴുതിയ എഴുത്തുകാരി അഗതാക്രിസ്റ്റി
അഗതാക്രിസ്റ്റിയുടെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. 1890 സെപ്തംബര്‍ 15 ന് ജനിച്ച അഗത ക്രിസ്റ്റി എഴുപതോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. നൂറിലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 98 ഭാഷകളിലേക്ക് ഇവരുടെ പുസ്തകങ്ങള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. മരുഭൂമിയിലെ മഞ്ഞുതുള്ളികള്‍ എന്ന പുസ്തകമാണ് ആദ്യമെഴുതിയതെങ്കിലും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ഇതല്ല. 1920 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട The Mysterious Affair at Styles ആണ് ആദ്യ നോവല്‍. ഇതിലാണ് ആദ്യമായി ബെല്‍ജിയംകാരനായ ഡിറ്റക്ടീവ്് Hercule Poirot തന്റെ അന്വേഷണങ്ങളുമായി കടന്നുവരുന്നത്. ഇന്നും അഗതാക്രിസ്റ്റി നൂറിലധികം ഭാഷയില്‍ വലിയ രീതിയില്‍ വായിക്കപ്പെടുന്നു.