Endz

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ജൂൺ 23 23 June international Olympic day

അന്താരാഷ്ട്ര ഒളിമ്പിക് ദിനം

കായികവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നു.

ജൂൺ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. 1948 ൽ പാരീസിലെ സോർബോണിൽ നടന്ന സമ്മേളനത്തിൽ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായ
1894 ജൂൺ 23 നു അന്താരാഷ്ട്ര ഒളിമ്പിക് ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒളിമ്പിക് ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കായിക രംഗത്തു കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണു ഈ ദിവസം നിർദ്ദേശിച്ചത്.

കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടോപ്പം ഇത് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്. ഈ ദിവസം നിരവധി കായിക സാംസ്കാരിക പരിപാടികളിൽ ലോകത്ത് എല്ലായിടത്തു നിന്നും, എല്ലാ മേഖലകളിലുമുള്ള ആളുകൾ പങ്കെടുക്കുന്നു. ബിസി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ട് വരെ ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ നിന്നാണ് ആധുനിക ഒളിമ്പിക് ഗെയിംസിന്‍റെ ഉല്‍ഭവത്തിനു പ്രചോദനമായത്. ബാരൻ പിയറി ഡി കൂബർട്ടീൻ 1894 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിക്കുകയും ഒളിമ്പിക് ഗെയിംസിന് അടിത്തറയിടുകയും ചെയ്തു.

Menu