അറിയാനും പ്രതികരിക്കാനും
ചിത്രം നിരീക്ഷിക്കൂ. കുട്ടികള്‍ക്കും മറ്റു ജീവികള്‍ക്കും വിവിധങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ. അവ ഏതെല്ലാമാണ് ?
(i) കുട്ടി മാമ്പഴം രുചിക്കുന്നു ———-മധുരമോ പുളിപ്പോ അനുഭവപ്പെടുന്നു.
(ii) മുഖം കഴുകുന്നു ———-ഉന്മേഷം,തണുപ്പ് എന്നിവ അനുഭവപ്പെടുന്നു.
(iii) ശബ്ദമുണ്ടാക്കുമ്പോള്‍ ———-പക്ഷികള്‍ പറന്നകലുന്നു.
(iv) ഒച്ചിനെ തൊടുമ്പോള്‍ ———–അതിന്‍റെ ശരീരം ഉള്ളിലേക്കു വലിയുന്നു.
ഇവിടെ കുട്ടികളും ജീവികളും എന്തിനോടെല്ലാമാണ് പ്രതികരിച്ചത്?
(i) ശബ്ദം
(ii) സ്പര്‍ശം
(iii) ആഹാരം
(iv) ജലം
ഇത്തരത്തില്‍ ജീവികളില്‍ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്ന പ്രേരണകളെ ഉദ്ദീപനങ്ങള്‍ എന്നു വിളിക്കാം.
ശരീരത്തിനുള്ളില്‍ രൂപപ്പെടുന്ന ഉദ്ദീപനങ്ങള്‍
(i) വിശപ്പ്
(i) രോഗാണുക്കളുടെ ആക്രമണം
(ii) ദാഹം
(i) താപനിലയിലെ വര്‍ദ്ധനവ്
ഉദ്ദീപനങ്ങളെ തിരിച്ചറിയാം
മൂക്ക് നാവ് ത്വക്ക് കണ്ണ് ചെവിഇങ്ങനെ ബാഹ്യവും ആന്തരികവുമായ ഉദ്ദീപനങ്ങളെ സ്വീകരിക്കാന്‍ ജ്ഞാനേന്ദ്രിയങ്ങളിലും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും ധാരാളം കോശങ്ങള്‍ കാണുന്നു.ഈ കോശങ്ങളെയാണ് ഗ്രാഹികള്‍ എന്ന് വിളിക്കുന്നത്.
നാഡീകലകള്‍— ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന ഉദ്ദീപനങ്ങള്‍ക്കനുസൃതമായി പ്രതികരിക്കാനും ശരീരപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും സഹായിക്കുന്ന കലകളാണ് നാഡീകലകള്‍ [ ന്യൂറോണുകള്‍ ]
ഇത്തരത്തില്‍ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് ശാരീരികപ്രതികരണങ്ങളെ രൂപ പ്പെടുത്തുകയും അവ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് നാഡീവ്യവസ്ഥയുടെ ധര്‍മം. മസ്തിഷ്കം, സുഷുമ്ന, നാഡികള്‍, ഗ്രാഹികള്‍ എന്നിവ ചേര്‍ന്നതാണ് നാഡീവ്യവസ്ഥനാഡീകോശം (Neuron)
മറ്റെല്ലാ കോശങ്ങളെയും പോലെ നാഡീകോശത്തിനും കോശസ്തരവും കോശ
ദ്രവ്യവും മര്‍മവുമുണ്ട്.
നാഡീകോശത്തിന്‍റെ മുഖ്യഭാഗങ്ങള്‍.
1. ഡെന്‍ഡ്രോണ്‍
കോശ ശരീരത്തില്‍ നിന്നും പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ഭാഗം. ഡെന്‍ഡ്രൈറ്റില്‍ നിന്ന് ആവേഗങ്ങളെ കോശ ശരീരത്തില്‍ എത്തി ക്കുന്നു
മിക്ക നാഡീ കോശങ്ങളുടെയും ആക്സോണുകള്‍ മയലിന്‍ എന്ന കൊഴുപ്പു
നിറഞ്ഞ സ്തരത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതാണ് മയലിന്‍ ഷീത്ത്
നാഡികലയുടെ ഭാഗമായ ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്. മയലിന്‍ ഷീത്തിന് തിളങ്ങുന്ന വെള്ള നിറമാണുള്ളത്.
മയലിന്‍ ഷീത്തിന്‍റെ പ്രധാന ധര്‍മങ്ങള്‍ ?
1. ആക്സോണിനു പോഷക ഘടകങ്ങള്‍, ഓക്സിജന്‍ തുടങ്ങിയവ നല്‍കുക
2. ആവേഗങ്ങളുടെ വേഗത വര്‍ധിപ്പിക്കുക
3. വൈദ്യുത ഇന്‍സുലേറ്ററായി പ്രര്‍ത്തിക്കുക
4. ബാഹ്യക്ഷതങ്ങളില്‍ നിന്ന് ആക്സോണിനെ സംരക്ഷിക്കുക
2. ഡെന്‍ഡ്രൈറ്റ്
ഡെന്‍ഡ്രോണിന്‍റെ ശാഖകള്‍. തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരി ക്കുന്ന ഭാഗം.3. സിനാപ്റ്റിക് നോബ്
ആക്സോണൈറ്റിന്‍റെ അഗ്രഭാഗം. നാഡീയപ്രേഷകം സ്രവിക്കുന്നു.4. ഷ്വാന്‍ കോശം
ആക്സോണിനെ വലയം ചെയ്യുന്നു.5. ആക്സോണ്‍
കോശ ശരീരത്തില്‍ നിന്നുള്ള നീളം കൂടിയ തന്തു. കോശ ശരീരത്തില്‍നിന്ന് ആവേഗ ങ്ങളെ പുറത്തേക്കു സംവഹിക്കുന്നു.6. ആക്സോണൈറ്റ്
ആക്സോണിന്‍റെ ശാഖകള്‍ . ആവേഗങ്ങള്‍ സിനാപ്റ്റിക് നോബില്‍ എത്തിക്കുന്നു.മയലിന്‍ ഷീത്ത് (Myelin sheath)
നാഡീവ്യവസ്ഥ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്നത് നാഡീയ സന്ദേശങ്ങള്‍ വഴിയാണ്.
നാഡീകോശത്തിലൂടെ സന്ദേശങ്ങള്‍ സഞ്ചരിക്കുന്നതെങ്ങനെയാണ് ?
സിനാപ്സ്
നാഡീയപ്രേഷകങ്ങള്‍
ഉദ്ദീപനത്തിന്‍റെ ഫലമായി രൂപപ്പെട്ട വൈദ്യുത ആവേഗങ്ങള്‍ സിനാപ്റ്റിക് നോബില്‍ എത്തുമ്പോള്‍ അവിടെനിന്നും ചില രാസവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു ഇവയാണ് നാഡീയപ്രേഷകങ്ങള്നാഡീയപ്രേഷകങ്ങള്ക്ക് ഉദാഹരണങ്ങളാണ്
അസറ്റൈല്‍കൊളിന്‍ , ഡോപാമിന്‍ നാഡികളും പ്രത്യേകതകളും സംവേദനാഡി——– സംവേദനാഡീ തന്തുക്കള്‍ ചേര്‍ന്നുണ്ടാകുന്നു പ്രേരകനാഡി ——– പ്രേരകനാഡീ തന്തുക്കള്‍ ചേര്‍ന്നുണ്ടാകുന്നു സമ്മിശ്രനാഡി ——–സംവേദനാഡീതന്തുക്കളും പ്രേരകനാഡീതന്തു ക്കളും ചേര്‍ന്നുണ്ടാകുന്നു സംവേദനാഡി——–ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു സന്ദേ ശങ്ങള്‍ മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും എത്തിക്കുന്നു. പ്രേരകനാഡി ——– തലച്ചോറ്, സുഷുമ്ന എന്നിവയില്‍നിന്നുള്ള സന്ദേ ശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. സമ്മിശ്രനാഡി ——–തലച്ചോറ്, സുഷുമ്ന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്നു. മസ്തിഷ്കവും സുഷുമ്നയും ചേര്‍ന്നതാണ് കേന്ദ്രനാഡീവ്യവസ്ഥ നാഡീവ്യവസ്ഥ നാഡീവ്യവസ്ഥയ്ക്ക് കേന്ദ്രനാഡീവ്യവസ്ഥ, പെരിഫെറല്‍ നാഡീ വ്യവസ്ഥ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട് മസ്തിഷ്കം –- നാഡീവ്യവസ്ഥയുടെ കേന്ദ്രം.നാഡീവ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ന്യൂറോണുകള്‍ ഉള്‍ക്കൊള്ളുന്ന ഭാഗമാണ് മസ്തിഷ്കം.
- കാഠിന്യമേറിയ തലയോട്ടി (കപാലം) നുള്ളില്‍ മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്നു .
- മസ്തിഷ്കത്തെ പൊതിഞ്ഞ് മെനിഞ്ചസ് എന്ന മൂന്നു സ്തരപാളികളുള്ള ആവരണമുണ്ട്.
- മെനിഞ്ചസിന്‍റെ ആന്തരപാളികള്‍ക്കിടയിലും മസ്തിഷ്ക അറകളിലും സെറിബ്രോസ്പൈനല്‍ ദ്രവം നിറഞ്ഞിരിക്കുന്നു.
- രക്തത്തില്‍നിന്ന് രൂപപ്പെടുന്ന സെറിബ്രോസ്പൈനല്‍ ദ്രവം തിരികെ രക്തത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്നു.
മസ്തിഷ്കത്തിന്‍റെ മുഖ്യ ഭാഗങ്ങള്‍ തലാമസ് സെറിബ്രത്തിനു താഴെയായി കാണെപ്പെടുന്നു.
- സെറിബ്രത്തിലേക്കും സെറിബ്രത്തില്‍ നിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രം.
- ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നു.
- തലാമസിനു തൊട്ടു താഴെകാണുന്ന ഭാഗം.
- ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്നു.
- മസ്തിഷ്കത്തിന്‍റെ രണ്ടാമത്തെ വലിയ ഭാഗം.
- സെറിബ്രത്തിനു പിന്നില്‍ താഴെ രണ്ടു ദളങ്ങളായി കാണുന്നു.ചുളിവുകളും ചാലുകളുമുണ്ട്.
- പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു ശരീര തുലനനിലപാലിക്കു ന്നു
- സെറിബ്രത്തിനു ചുവടെ സെറിബെല്ലത്തോടു ചേര്‍ന്നു ദണ്ഢാകൃതിയില്‍ കാണപ്പെടുന്നു.
- ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തന ങ്ങള്‍ നിയന്ത്രിക്കുന്നു.
- മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ ഭാഗം.
- ധാരാളം ചുളിവുകളും മടക്കുകളും കാണുന്നു.
- ബാഹ്യഭാഗമായ കോര്‍ട്ടക്സില്‍ ഗ്രേ മാറ്ററും
- ആന്തരഭാഗമായ മെഡുല്ലയില്‍ വൈറ്റ് മാറ്ററും കാണപ്പെടുന്നു.
- ചിന്ത, ബുദ്ധി, ഓര്‍മ, ഭാവന എന്നിവയുടെ കേന്ദ്രം.
- ഇന്ദ്രിയാനുഭവങ്ങള്‍ ഉളവാക്കുന്നു.
- മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടര്‍ച്ചയായി കാണുന്ന ഭാഗമാണ് സുഷുമ്ന..
- സുഷുമ്ന നട്ടെല്ലിനുള്ളില്‍ സംരക്ഷിക്ക പ്പെട്ടിരിക്കുന്നു.
- മസ്തിഷ്ക ത്തെപ്പോലെ സുഷുമ്നയും മെനിഞ്ജസു കൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
- സുഷുമ്നയുടെ ബാഹ്യഭാഗത്ത് വൈറ്റ് മാറ്ററും ആന്തരഭാഗത്ത് ഗ്രേ മാറ്ററും കാണെപ്പെടുന്നു.
- സുഷുമ്നയുടെ ഉള്ളിലെ സെന്‍ട്രല്‍ കനാല്‍ എന്ന ചാലിലും സെറിബ്രോസ്പൈനല്‍ ദ്രവമുണ്ട്.
- സുഷുമ്ന ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളുമായി ബന്ധെപ്പെട്ടിരിക്കുന്നത് 31 ജോഡി സുഷുമ്നാനാഡികള്‍ വഴിയാണ്.
- ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്ക്കത്തിലെത്തിക്കുന്നു.
- മസ്തിഷ്ക്കത്തില്‍ നിന്ന് സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു.
- നടത്തം, ഓട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ ദ്രുതഗതിയിലുള്ള ആവര്‍ത്തനചലനം ഏകോപിപ്പിക്കുന്നു.
- നടക്കുന്നതിനിടയില്‍ പെട്ടന്ന് പാമ്പിനെ കണ്ട് പേടിക്കുന്നത്.
- നടക്കുമ്പോള്‍ കാലില്‍ അറിയാതെ മുള്ള് കൊണ്ട് കാല്‍ പിന്നോട്ട് വലിക്കുന്നത്
- ഹൃദയമിടിപ്പ് കൂടുന്നു.
- ശ്വാസോഛ്വാസ നിരക്ക് കൂടുന്നു.
- പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു.
- ശ്വാസനാളം വികസിക്കുന്നു
- ഹൃദയമിടിപ്പ് കുറയുന്നു
- ശ്വാസോഛ്വാസ നിരക്ക് കുറയുന്നു
- പേശികളിലേക്കുള്ള രക്തപ്രവാഹം സാധാരണനിലയിലാകുന്നു
- ശ്വാസനാളം സാധാരണനിലയിലാകുന്നു
അവയവം |
സിംപതറ്റിക് വ്യവസ്ഥ | പാരാസിംപതറ്റിക്വ്യവസ്ഥ |
കണ്ണ്‍ | പ്യൂപ്പിള്‍ വികസിക്കുന്നു | പ്യൂപ്പിള്‍ ചുരുങ്ങുന്നു |
ഉമിനീര്‍ഗ്രന്ഥി | ഉമിനീര്‍ ഉല്പാദനം കുറയുന്നു | ഉമിനീര്‍ ഉല്പാദനം കൂടുന്നു |
ശ്വാസകോശം | ശ്വാസനാളം വികസിക്കുന്നു | ശ്വാസനാളം സങ്കോചിക്കുന്നു |
ഹൃദയം | ഹൃദയമിടിപ്പ് കൂടുന്നു | ഹൃദയമിടിപ്പ് സാധാരണനിലയിലാകുന്നു |
ആമാശയം | ആമാശയപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു . | ആമാശയപ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുന്നു |
കരള്‍ | ഗ്ലൈകോജനെ ഗ്ലൂക്കോസാക്കുന്നു | ഗ്ലൂക്കോസിനെ ഗ്ലൈകോജനാക്കുന്നു |
കുടല്‍ | കുടലിലെ പെരിസ്റ്റാള്‍സിസ് മന്ദീഭവിക്കുന്നു . | കുടലിലെ പെരിസ്റ്റാള്‍സിസ് സാധാരണനിലയിലാകുന്നു |
മൂത്രാശയം | ഹോര്‍മോണ്‍ ഉല്പാദനം കൂടുന്നു മൂത്രാശയം ചുരുങ്ങുന്നു | ഹോര്‍മോണ്‍ ഉല്പാദനം കുറയുന്നു. മൂത്രാശയം പൂര്‍വസ്ഥിതി പ്രാപിക്കുന്നു. |