Endz

ദേശീയ രക്ഷാകര്‍തൃദിനം/National-Parents-Day

ദേശീയ രക്ഷകര്‍തൃദിനം എന്ന് പറയുന്നത്


ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക രക്ഷാകര്‍തൃദിനം ആഘോഷിക്കുന്നത്.

അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. മാതൃദിനത്തിനും പിതൃദിനത്തിനും ശേഷമാണ് ഇ ദിനം ആഘോഷിക്കപ്പെടുന്നത്. മക്കളുടെ സുരക്ഷിതത്വം തന്നെയാണ് ഏതൊരു അച്ഛനമ്മമാരുടേയും ആഗ്രഹം. അതിന് വേണ്ടി തന്നെയാണ് ഓരോരുത്തരും കഷ്ടപ്പെടുന്നതും.


മെയിലെ മാതൃദിനത്തിനും ജൂണിലെ ഫാദേഴ്സ് ഡേയ്ക്കും ശേഷമാണ് ജൂലൈയിൽ പാരന്‍സ് ഡേ അഥവ രക്ഷാകർതൃ ദിനം ആചരിക്കുക. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇന്നാണ് രക്ഷാകർതൃ ദിനം ആചരിക്കുന്നതെങ്കിലും എവിടേയും ഇത് പൊതു അവധി ദിവസമല്ല. മക്കളെ സുരക്ഷിതമായ അന്തരീക്ഷത്തിൽ വളർത്തുന്നതിനും അവരുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള മാതാപിതാക്കളുടെ പ്രതിബദ്ധതയ്ക്കും ത്യാഗത്തിനും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ദിവസമാണ് ദേശീയ രക്ഷകര്‍തൃദിനം എന്ന് പറയുന്നത്. സ്‌നേഹവും കരുതലും എല്ലാം മാതാപിതാക്കള്‍ക്കും കുട്ടികളോട് ഉണ്ടായിരിക്കും. ഈ ദിനത്തില്‍ അച്ഛനമ്മമാരോട് നാം കാണിക്കുന്ന സ്‌നേഹത്തിന് വളരെയധികം അര്‍ത്ഥങ്ങളാണ് ഉള്ളത്.
അച്ഛനും അമ്മയ്ക്കുമൊപ്പം സമയം ചെലവഴിക്കുന്നതിനും അവർക്കിഷ്ടമുള്ള ഭക്ഷണവിഭവങ്ങളും പ്രത്യേക വസ്ത്രങ്ങളും സമ്മാനിക്കുന്നതിനും മക്കൾ ഈ ദിവസം തെരഞ്ഞടുക്കാറുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ ഈ ദിവസം അവിസ്മരണീയമാക്കുന്നതിനായി പ്രയത്നിക്കുന്നതിലൂടെ മാതാപിതാക്കൾക്ക് അത് കൂടുതൽ സന്തോഷം പകരുന്നു. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിനായി, നിങ്ങൾക്ക് അവർക്ക് സമ്മാനങ്ങൾ നൽകാം അല്ലെങ്കിൽ അവരോടൊപ്പം അത്താഴമോ പിക്നിക്കോ പദ്ധതിയിടാം.

national-parent-s-day-wishes —,rakshakarthra dinam

Menu