- നദികൾ മലിനമാകുന്നത് മനുഷ്യന്‍റെ ഇടപെടൽ മൂലമാണ്.
- ഒരു ജലസ്രോതസും മലിനമായി ഉത്ഭഭവിക്കുന്നില്ല. മനുഷ്യന്‍റെ കരസ്പർശത്തിലൂടെ മാത്രമാണ് ജലം മലിനമാകുന്നത്.
- കുളം, തടാകം, നദി, കായൽ,കടൽ ഭൂഗർഭ ജല സ്രോതസ്സുകൾ പോലുള്ള ജലാശയങ്ങൾ മലിനമാകുന്നത്തിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് “ജലമലിനീകരണം”.
- പൊതുവെ ജലമലിനീകരണം ഉണ്ടാകാനുള്ള കാരണം മനുഷ്യൻ അപകടകരമായ മാലിന്യങ്ങൾ നേരിട്ടോ അല്ലാതെയോ ജലാശയത്തിലേക്കു കലർത്തുമ്പോഴാണ്.
- കാർബണികമോ കാര്‍ബണികമാല്ലാത്തതോ ആയ പദാർഥങ്ങൾ ജല മലിനീകരണത്തിന് കാരണമാകുന്നുണ്ട്.
- ഇങ്ങനെ ജലം മലിനമാകുന്നത് നമ്മുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു.
- ഫാക്‌ടറികൾ, ഫാമുകൾ, പട്ടണങ്ങൾ എന്നിവയിൽ നിന്നുള്ള വിഷവസ്തുക്കൾ വളരെ പെട്ടെന്ന് തന്നെ ജലത്തിൽ ലയിക്കുകയും കലരുകയും ചെയ്യുന്നു. ഇത് ജല മലിനീകരണത്തിന് കാരണമാകുന്നു.
- ലോകമെമ്പാടുമുള്ള ജലമലിനീകരണത്തിന്‍റെ കാരണം കാർഷികമേഖലയാണ്.
- മഴപെയ്യുമ്പോൾ വളങ്ങൾ കീടനാശിനികൾ മൃഗങ്ങളിൽനിന്നുള്ള രോഗകാരികളും, ബാക്ടീരിയകളും, വൈറസുകളും നമ്മുടെ ജലപാതകളുടെ ഒഴുകുന്നു.
- വ്യക്തമായി പറഞ്ഞാൽ ജലമലിനീകരണം മനുഷ്യനെ കൊല്ലുകയാണ് ചെയ്യുന്നത്.
- 2015-ൽ 1.8 ദശലക്ഷം മരണങ്ങൾക്ക് മലിനജലം കാരണമായി എന്ന് പഠനങ്ങൾ പറയുന്നു.
- ഓരോ വർഷവും സുരക്ഷിതമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ ഏകദേശം ഒരു ബില്യൻ ആളുകൾ രോഗികളാകുന്നു.
- താഴ്ന്ന വരുമാനത്തിൽ ജീവിക്കുന്ന ആളുകൾ അപകടത്തിലാണ്. കാരണം അവരുടെ വീടുകൾ മിക്കതും മലിനീകരണ വ്യവസായികളോട് ഏറ്റവും അടുത്താണ് സ്ഥിതിചെയ്യുന്നത്.
- മനുഷ്യരിലെയും മൃഗങ്ങളിലെയും മാലിന്യങ്ങളിൽ നിന്നുള്ള രോഗകാരികൾ ബാക്ടീരിയകളുടെയും വൈറസുകളുടെയും രൂപത്തിൽ ജലജന്യ രോഗകാരികൾ ജലത്തെ മലിനമാക്കുന്നു.ഇത് കുടിവെള്ളത്തിൽ നിന്നുള്ള അസുഖത്തിന് ഒരു പ്രധാന കാരണമാകുന്നു.
- കോളറ, ജിയാർഡിയ, ടൈഫോയിഡ് എന്നിവ മലിനമായ വെള്ളത്തിൽ നിന്നും പടരുന്ന രോഗങ്ങളാണ്.
Your location comes from a variety of sources,(nadikal)nasheekaranam)kaadu)aruvi)vellam)whater)kaattu)mannu)cheli) which are used together to estimate where you are. You can update your location settings as you use Google services to get the search results you want and control your privacy in a way that’s right for you.