Endz

പി.കെ ബാലകൃഷ്ണൻ

പി.കെ ബാലകൃഷ്ണൻമഹാഭാരത കഥയെ ആസ്പദമാക്കി കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’ എന്ന കൃതിക്കുശേഷം മലയാള സാഹിത്യത്തിലെ സുവർണ്ണ ഗോപുരങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 35 ൽ അധികം പതിപ്പുകൾ ഇറങ്ങിയ,’ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ രചയിതാവാണ് പി.കെ ബാലകൃഷ്ണൻ. മുഴുവൻ പേര്‌ പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. 1925 മാർച്ച് 2ന് എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിലാണ് പി.കെ ബാലകൃഷ്ണൻ ജനിച്ചത്.പിതാവ് കേശവൻ ആശാൻ, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ജാനകി, ലക്ഷ്മി, പാർവ്വതി എന്നിവരായിരുന്നു ജ്യേഷ്ഠ സഹോദരിമാർ. വിദ്യാരംഭം കുറിച്ചത് മാധവൻ എന്ന ആശാന്റെ കളരിയിലായിരുന്നു. 1940 ൽ ചെറായിയിലെ രാമവർമ്മ യൂണിയൻഹൈസ്കൂളിലും പഠിച്ചു. സ്കൂളിൽ നിന്ന് സ്വർണ്ണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പോടെയുമാണ് അദ്ദേഹം പുറത്തു വന്നത്. ഏതാണ്ട് ഇതേ സമയത്ത് പിതാവ് പക്ഷാഘാതം മൂലം തളർന്ന് കിടപ്പിലായി. എങ്കിലും ബാലകൃഷ്ണന്റെ പഠിപ്പ് മുടക്കാൻ അദ്ദേഹം അനുവദിച്ചില്ല. മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേർന്നെങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ടിച്ചതിനെ തുടർന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. പിന്നീട് മാധ്യമപ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു.പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങൾ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തിൽ വലിയ അറിവുണ്ടായിരുന്ന അദ്ദേഹം വേറിട്ടപാതയിലൂടെയാണ് ചരിത്രത്തെ സമീപിച്ചത്. അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്യുന്നു . കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ പുസ്തകങ്ങളെയും പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ളയുടെ ചില പരാമർശങ്ങളേയും അദ്ദേഹം നിശിതമായി വിമർശിച്ചു.മഹാഭാരതം എന്ന ഇതിഹാസത്തെ അവലംബിച്ച് പി.കെ ബാലകൃഷ്ണൻ എഴുതിയ സ്വതന്ത്ര നോവലാണ് ഇനി ഞാൻ ഉറങ്ങട്ടെ. മൂല ഗ്രന്ഥത്തോട് നൂറു ശതമാനവും നീതി പുലർത്തിക്കൊണ്ട് വായനക്കാരെ ചിന്തകളുടെ വിവിധ മേഖലകളിലേക്ക് നടത്തിക്കൊണ്ടുപോകാൻ നോവലിസ്റ്റിന് സാധിച്ചു. അമ്മയായ ദ്രൗപദിയുടെ ധർമരോഷത്തിൽനിന്ന് ഉണ്ടായ സ്ത്രീത്വത്തിന്റെയാകെ ദുഃഖം പ്രപഞ്ചത്തിന്റെ ഗദ്ഗദമായി മാറുന്ന കാഴ്ച ഇതിൽ കാണാം. കർണന്റെ സമ്പൂർണ ചിത്രം വരച്ചുകാട്ടാൻ നോവലിന് കഴിഞ്ഞിട്ടുണ്ട്.കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങൾ കോർത്തിണക്കിയ രൂപശില്പമാണീ നോവൽ. കർണചരിത്രം ഫ്ലാഷ് ബാക്കുകളുടെ രൂപത്തിൽ സമ്പൂർണമായി അവതരിപ്പിക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നു. ഇതേപോലെ ദ്രൗപദിയുടെ ചിന്തകളിലൂടെ പുരോഗമിക്കുന്ന സാങ്കല്പിക ചിന്താധാരയും ഈ നോവലിന് മാറ്റുകൂട്ടുന്നു.പുരസ്കാരങ്ങളും ബഹുമതികളും കേരള സാഹിത്യ അക്കാദമി അവാർഡ് (1974), സാഹിത്യ പ്രവർത്തക ബെനെഫിറ്റ് ഫണ്ട് അവാർഡ്, വയലാർ അവാർഡ് (1978) എന്നിവ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിനു ലഭിച്ചു. ഇംഗ്ലീഷിൽ നൌ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴിൽ ഇനി ഞാൻ ഉറങ്ങട്ടും എന്ന പേരിലും കന്നഡയിൽ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവൽ വിവർത്തനം ചെയ്തിട്ടുണ്ട്.കൃതികൾ ഇനി ഞാൻ ഉറങ്ങട്ടെ (നോവൽ) – 1973, നാരായണഗുരു (സമാഹാര ഗ്രന്ഥം), ചന്തുമേനോൻ – ഒരു പഠനം, കാവ്യകല – കുമാരനാശാനിലൂടെ,എഴുത്തച്ഛന്റെ കല- ചില വ്യാസഭാരത പഠനങ്ങളും(നിരൂപണം)പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, ടിപ്പു സുൽത്താൻ, ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും നോവൽ – സിദ്ധിയും സാധനയും (1965)ബാലകൃഷ്ണന്റെ ലേഖനങ്ങൾ (2004)കേരളീയതയും മറ്റും (2004) 20 ലേഖനങ്ങളുടെ സമാഹാരം.വേറിട്ട ചിന്തകൾ- പി.കെ ബാലകൃഷ്ണൻ (2011)-ലേഖന സമാഹാരം, പ്രതീക്ഷ ബുക്സ്പുരസ്കാരങ്ങൾ തിരുത്തുകഇനി ഞാൻ ഉറങ്ങട്ടെ എന്ന പുസ്തകത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും വയലാർ പുരസ്കാരവും സാഹിത്യ പ്രവർത്തക ബെനെഫിറ്റ് ഫണ്ട് അവാർഡും ലഭിച്ചു. 1991 ഏപ്രിൽ 3 ന് അദ്ദേഹം അന്തരിച്ചു. P K BAlakrishnan

balakrishnan

Menu