Endz

മന്ത് – Filariasis

മന്ത് നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിവാക്കി കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. ചൈനയിലും ശ്രീലങ്കയിലും ഈ രോഗത്തെ നിവാരണം ചെയ്തുകഴിഞ്ഞു


മന്ത് രോഗത്തിന് നാല് ഘട്ടങ്ങൾ ഉണ്ട് ഓരോ ഘട്ടവും മൂന്നു മുതൽ അഞ്ചു വർഷം വരെ എങ്കിലും നീണ്ടുനിൽക്കും . ആദ്യഘട്ടം ഒരു രോഗലക്ഷണവും കാണുകയില്ല സാധാരണ രക്തപരിശോധനയിൽ മന്തി നിൻറെ വിരകളെ കണ്ടുപിടിക്കാൻ ആവില്ല . രണ്ടാം ഘട്ടം ലക്ഷണങ്ങളൊന്നും കാണുകയുമില്ല എങ്കിലും രാത്രികാലങ്ങളിലെ രക്തപരിശോധനയിൽ വിരകളെ കണ്ടെത്താൻ സാധിക്കും . മൂന്നാംഘട്ടം വിറയലോടു കൂടിയ പനിയും നീളത്തിൽ ചുവന്ന തടിപ്പും കാണുന്നു ചികിത്സിച്ചാൽ ഭേദമാക്കാം എങ്കിലും ആവർത്തിച്ചു ഉണ്ടാകാം . നാലാംഘട്ടം കൈകാലുകളിലും വൃക്ഷണങ്ങളിലും നീരുവന്നു വീർക്കുന്നു . പലപ്പോഴും നീര് വളരെ കൂടുതലാവുകയും അവയവങ്ങൾക്ക് രൂപവ്യത്യാസം വരികയും ചെയ്യുന്നു ഈ ഭാഗങ്ങൾ ചൊറിഞ്ഞു കടിക്കാനും പഴുക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ആവർത്തിച്ച് ഉണ്ടാകുന്ന പനിയും ഇത്തരക്കാർക്ക് സ്ഥിരമായി ഉണ്ടാകാം.

മന്തുരോഗം പകരുന്നത് എങ്ങനെ?

ക്യൂലക്സ് വിഭാഗത്തിൽപെട്ട പെൺകൊതുകുകൾ ആണ് ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പരത്തുന്നത് ഒരാളുടെ ശരീരത്തിൽ എത്തുന്ന ചെറിയ മന്ത് വിരകൾ 6 മാസം മുതൽ രണ്ട് വർഷത്തിനകം പൂർണ്ണവളർച്ചയെ എത്തുകയും യും ആറ് മുതൽ 15 വർഷം വരെ ജീവിച്ചിരിക്കും ചെയ്യുന്നു പൂർണ്ണവളർച്ചയെത്തിയ മന്ത് വിരകൾ അയ്യായിരത്തിലധികം മൈക്രോ ഫൈലേറിയ എന്ന ചെറുവിരലിൽ സൃഷ്ടിക്കുന്നു രക്തത്തിൽ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ കുഞ്ഞുങ്ങളെ കൊതുകുകളാണ് മറ്റൊരാളിൽ എത്തിക്കുന്നത്.

Menu