Endz

വീണ്ടും ഒരു ഭൗമദിനം കൂടി










വീണ്ടും ഒരു ഭൗമദിനം കൂടി കടന്നു പോയി . സെമിനാറുകളിലും ചര്‍ച്ചകളിലും ഒടുങ്ങുന്ന ചടങ്ങുമാത്രമായി മാറിയിരിക്കുന്നു ഈ ദിനം. രാഷ്ട്ര ങ്ങള്‍ ഭൌമദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് അര നൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. അമേരിക്കയായിരുന്നു ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

ഭൂമി മാതാവിന്‍റെ ശാപത്തിന്‍റെ കാഠിന്യം ഓരോവര്‍ഷവും ഏറി വരുമ്പോഴും മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല. കൊടും ചൂടില്‍ നദികള്‍ വറ്റിവരളുന്നു.

കുടിക്കാന്‍ വെള്ളം കിട്ടതെ മനുഷ്യനും മൃഗങ്ങളും ചത്തുവീഴുന്നു. ആസന്നമായ ദുരന്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിസംഗത നിറയുന്നു. ഭൂമിക്കായി ഒ എന്‍ വി എന്ന കവി മുന്നേ കുറിച്ച ആ ചരമ ഗീതം കേള്‍ക്കുന്നില്ലെ.?……..

ഇനി വാഴ്ത്താം:
ഈ ഭൂമിയെ, അതിലെ
ജീവിതമെന്ന മഹാപ്രവാഹത്തെ, അതിന്‍റെ
ലാവണ്യസാരമായ കവിതയേയും…
ഇനിയും മരിക്കാത്ത ഭൂമി! – നിന്നാസന്ന –
മൃതിയില്‍ നിക്കാത്മശാന്തി!
ഇത് നിന്‍റെ (എന്‍റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു:
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന –
മൃതിയില്‍ നിക്കാത്മശാന്തി!

Menu