Endz

ആദ്യമായി സ്പേസിലേക്ക് അയച്ച വസ്തു ഏതാവും?

മനുഷ്യൻ ആദ്യമായി സ്പേസിലേക്ക് അയച്ച വസ്തു ഏതാവും? സ്കൂൾ കുട്ടികൾ വരെ പറയും, സ്പുട്നിക് -USSR ന്റെ സ്പുട്നിക്. ഇത് സംഭവിച്ചത് 1957 ഒക്ടോബർ 4 ന്. പക്ഷേ ഒന്ന് ആഴത്തിൽ ചികഞ്ഞാൽ വേറൊരു സംഭവം ഇതിനെ counter ചെയ്യും. ഇപ്പറഞ്ഞ കാലഘട്ടത്തിൽ സർവ്വസാധാരണമായിരുന്നല്ലോ nuclear bomb test. തുടക്കത്തിൽ വെറുതെ open ആയ ഇടങ്ങളിലാണ് ഈ test കൾ നടത്തിയിരുന്നത്, പക്ഷേ സ്ഫോടനശേഷം ഉണ്ടാവുന്ന cloud radioactivity പരിസര പ്രദേശങ്ങളിൽ പടരുന്നത് ഒരു പ്രശ്നമായിരുന്നു. ഇതിന് ഒരു പരിഹാരം എന്ന നിലയിൽ അമേരിക്ക ഈ test ഭൂമിക്കടിയിൽ വച്ചു നടത്താൻ തീരുമാനിക്കുന്നു. 1957 August 27 ന് അവർ ഒരു bore well പോലുള്ള vertical tunnel ഉണ്ടാക്കി അതിനുള്ളിൽ nuke ഉം അതിന് മുകളിൽ കോൺക്രീറ്റ് ഒഴിച്ച് ഒരു seal ഉം ഏറ്റവും top ൽ ഒരു ഇരുമ്പ് അടപ്പും (manhole cover പോലുള്ള ഒന്ന് ) വച്ച് test നടത്തി. അതിൽ നടന്നത് കുറച്ചു അപ്രതീക്ഷിത കാര്യങ്ങളായിരുന്നു. സ്ഫോടനത്തിൽ അകത്തു നിറച്ച കോൺക്രീറ്റ് vapour ആയി മാറുകയും, ആ pressure കൊണ്ട് മുകളിൽ വച്ചിരുന്ന cover തെറിച്ചു പോവുകയും ചെയ്തു. Test ന്റെ വീഡിയോ footage (1000 fps video) ൽ നിന്നും ആ cover ന്റെ speed 194400km/hour ആണെന്ന് നമുക്ക് മനസിലാക്കാം. ആ speed എന്നാൽ 54km /second അതായത് ഭൂമിയുടെ escape velocity യുടെ 6 ഇരട്ടി. അപ്പോൾ അത് എങ്ങനെയായാലും space ലേക്ക് അയച്ച ആദ്യത്തെ മനുഷ്യനിർമിത വസ്തുവാകും. ചിലർക്ക് ഈ metal cover നമ്മുടെ അന്തരീക്ഷത്തിൽ നിന്നും പുറത്ത് കടക്കും മുൻപ് കത്തി നശിച്ചിട്ടുണ്ടാകും എന്ന അഭിപ്രായമുണ്ട്. പക്ഷേ ഭൂരിഭാഗം experts ഉം പറയുന്നത് ഈ cover ന് കത്തി നശിക്കാനായുള്ള സമയം കിട്ടികാണില്ല എന്നാണ്.. ഓർക്കുക ഇതിന്റെ speed 54 kmps ആയിരുന്നു.

കടപ്പാട് : Anoop Mohan

ADYAMAYI SPACE

Menu