Endz

Thrissur – തൃശ്ശൂർ

കേരള സംസ്ഥാനത്തിന്‍റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ). തിരു ശിവപുരം എന്ന വാക്കില്‍ നിന്നും “തൃശിവപേരൂരും’, അതില്‍നിന്ന് “തൃശൂരും’ ഉണ്ടായതായി പറയുന്നു. പ്രസിദ്ധ ശിവക്ഷേത്രമായ വടക്കുംനാഥന്‍റെ ചുറ്റുമാണ് തൃശൂര്‍ പട്ടണം. ചരിത്രത്തിന്‍റെ യും സംസ്കാരത്തിന്‍റെശക്തന്‍ തമ്പുരാന്‍ ഏര്‍പ്പെടുത്തിയ തൃശൂര്‍പുരം ഇന്ന് വിശ്വവിഖ്യാതമാണ്. പൂരങ്ങളുടെ നാട് എന്നാണ് തൃശൂരിനെ പുറംലോകത്ത് അറിയപ്പെടുന്നത്. കേരളത്തിന്റെ’സാംസ്കാരിക തലസ്ഥാനം’ എന്നറിയപ്പെടുന്ന തൃശൂരിലെ കേരളകലാമണ്ഡലം, കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സ്കൂള്‍ ഓഫ് ഡ്രാമ എന്നിവയുടെ ആസ്ഥാനമാണ്. പീച്ചിയിലാണ് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തുനിന്നും ഏകദേശം ഒരേ ദൂരത്തില്‍ സംസ്ഥാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു എന്നതാണ് തൃശ്ശൂരിന്റെ ഏറ്റവും വലിയ ഭൂമിശാസ്ത്രപരമായ പ്രത്യേകത. 1860-ല്‍ ഈ താലൂക്കുകള്‍ പുനസംഘടിപ്പിച്ച് 6 താലൂക്കുകളാക്കി. പ്രസ്തുത 6 താലൂക്കുകളും കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളും ചേര്‍ത്താണ് 1949-ല്‍ തൃശ്ശൂര്‍ ജില്ല രൂപീകരിച്ചത്. 254 റവന്യൂ വില്ലേജുകളും, 92 ഗ്രാമപഞ്ചായത്തുകളും, 17 ബ്ളോക്ക് പഞ്ചായത്തുകളും, 6 മുനിസിപ്പാലിറ്റികളും, ഒരു കോര്‍പ്പറേഷനും, 5 താലൂക്കുകളുമുള്ള തൃശ്ശൂര്‍ ജില്ലയ്ക്ക് 3032 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മലപ്പുറം, പാലക്കാട് ജില്ലകളും, കിഴക്കുഭാഗത്ത് പാലക്കാട് ജില്ലയും, തമിഴ് നാട് സംസ്ഥാനവും, തെക്കുഭാഗത്ത് ഇടുക്കി, എറണാകുളം ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് തൃശ്ശൂര്‍ ജില്ലയുടെ അതിരുകള്‍. സമ്പുഷ്ടമായ ഭൂതകാലവും, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഒരുപോലെ അനുഗ്രഹിച്ച മണ്ണാണ് തൃശ്ശൂര്‍. പൂരവും, പുലിക്കളിയും, ആനപ്രേമവുമെല്ലാം തൃശ്ശൂരിന്‍റെ സാംസ്കാരികഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. മധ്യകേരളത്തില്‍ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും തെക്കുകിഴക്കേ അതിരിലെ തമിഴ്നാട് അതിര്‍ത്തിക്കും മധ്യത്തിലായാണ് തൃശ്ശൂര്‍ ജില്ലയുടെ സ്ഥാനം.

ഗുരുവായൂര്‍ ക്ഷേത്രം, തൃപ്പയാര്‍ ശ്രീരാമക്ഷേത്രം, ഭരതക്ഷേത്രമായ കൂടല്‍മാണിക്യം, കൊടുങ്ങല്ലൂര്‍ ഭദ്രകാളിക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, തിരുവല്ലാമലയിലെ രാമലക്ഷ്മണക്ഷേത്രം, ക്രിസ്ത്യന്‍ പള്ളികളായ കുന്നംകുളം സിംഹാസന ചര്‍ച്ച്, പാലയൂര്‍ ചര്‍ച്ച്, പറവട്ടി സെന്റ്ജോസഫ് ചര്‍ച്ച്, വലപ്പാട് സെന്‍റ് സെബാസ്റ്റ്യന്‍ റോമന്‍ ചര്‍ച്ച്, കൊടുങ്ങല്ലൂരില്‍ സെന്റ്തോമസ് സ്ഥാപിച്ച പള്ളി, സെന്‍റ് ജോണ്‍സ് ചര്‍ച്ച്, സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് തഴ്ക്കാട്, സെന്‍റ് മേരീസ് ചര്‍ച്ച്, കൊരട്ടി എന്നിവ പ്രധാനമാണ്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദും ചാവക്കാട്ടെ മണത്തല പള്ളിയും മുസ്ലിം ആരാധനാലയങ്ങളാണ്. ആതിരപ്പള്ളി, വാഴച്ചല്‍ വെള്ളച്ചാട്ടങ്ങള്‍ തൃശൂരിലാണ്.

Menu