Endz

Palakkad – പാലക്കാട്‌

പാലക്കാട്‌ കേരളത്തിലെ ഒരു ജില്ലയാണ്‌. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. ഇടുക്കി ജില്ലയിലെ കൂട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേര്‍ത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുന്‍‌പ് ഈ ജില്ല മദ്രാസ് പ്രസിഡന്‍‌സിയുടെ ഭാഗമായിരുന്നു. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാര്‍ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂര്‍, കോഴിക്കോട്‌ എന്നീ ജില്ലകള്‍ രൂപവത്കരിക്കുകയായിരുന്നു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. കേരളത്തിലെ പതിനാലു ജില്ലകളില്‍ തീര ദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല്‍ 40 കീലോമീറ്റര്‍ വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദ സഞ്ചാരപരമായും കൂടാതെ വികസന പ്രവര്ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു. പാലക്കാട് ജില്ലയില്‍ നിലവില്‍ 2 റവന്യു ഡിവിഷനുകളും 6 താലൂക്കുകളും 157 റവന്യു വില്ലേജുകളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ 13 ബ്ലോക്ക് പഞ്ചായത്തുകളും 7 നഗരസഭകളും 88 ഗ്രാമീണ പഞ്ചായത്തുകളുമുണ്ട്. ജില്ലയുടെ ആസ്ഥാനം പാലക്കാട് പട്ടണമാണ്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം കളക്ടറേറ്റിന് ഒരു കീലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

കല്പാത്തി, ചിറ്റൂർകാവ്, നെല്ലിക്കുളങ്ങര, മണപുളിക്കാവ്, കാച്ചാംകുറിച്ചി, പല്ലാവൂർ ശിവക്ഷേത്രം, പല്ലശ്ശനക്കാവ്, സെന്‍റ് സെബാസ്റ്റ്യൻസ് ചർച്ച്, മഞ്ഞക്കുളം മുസ്ളീം പള്ളി എന്നിവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ. മലമ്പുഴ ഡാമും, അവിടുത്തെ പാർക്കും അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത മലമ്പുഴയക്ഷി എന്ന ശിൽപം വളരെ പ്രസിദ്ധമാണ്. പാലക്കാട് കോട്ട, ധോണി വെള്ളച്ചാട്ടം, സിരുവാണി ഡാം,പറമ്പിക്കുളം, സൈലന്‍റ് വാലി,നെല്ലിയാമ്പതി, മലമ്പുഴ ഡാം,കാ‍ഞ്ഞിരപുഴ ‍ഡാം,അനങ്ങ൯മല, എന്നിവയും പ്രമുഖ ടൂറിസ്റ്റ് സ്പോട്ടുകളാണ്. ലോകപ്രശസ്തിയാർജിച്ച പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം ഈ ജില്ലയിൽ പ്രവർത്തിക്കുന്നു.

Menu