Endz

Malappuram – മലപ്പുറം

കേരളത്തിന്‍റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം .മലപ്പുറം നഗരമാണ് ഇതിന്‍റെ ആസ്ഥാനം. വടക്ക് കോഴിക്കോട്,വയനാട് ജില്ലകളും കിഴക്ക് കോയമ്പത്തൂർ തെക്ക് പാ‍ലക്കാട് തൃശൂർ ജില്ലകളുമാണ് അതിർത്തി ജില്ലകൾ. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്. മലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. വർധിച്ച തോതിലുള്ള ഗൾഫ് കുടിയേറ്റം കേരളത്തിന്റെ തന്നെ സമ്പത്ത് ഘടനയെ സ്വാധീനിച്ച ഘടകം ആണ്. ടൂറിസം നഗരത്തിലേക്ക് ഇന്ന് മലപ്പുറം അനവധി ആളുകളെ എത്തിക്കുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വധിച്ച സ്ഥലമായ കോട്ടക്കുന്ന് ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. കോട്ടക്കുന്നും ശാന്തിതീരം പാർക്ക് തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാ വർഷവും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിനു ആളുകളെ നഗരത്തിൽ എത്തിക്കുന്നു. പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറം മഅ്ദിൻ അകാദമിയിലാണ് നടക്കാറുള്ളത്. റമളാൻ ഇരുപത്തി ഏഴാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ ലക്ഷം വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത് നടന്നു വരുന്നു.

കേരളസംസ്ഥാനത്തിൻറെ മധ്യഭാഗത്തയാണ് മലപ്പുറം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ അനവധി ചെറു കുന്നുകളും പുഴകളും ഒഴുകുന്ന സ്ഥലമാണു മലപ്പുറം. കേരളത്തിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ കടലുണ്ടിപ്പുഴ നഗരത്തിലൂടെ ഒഴുകുന്നു. നഗരം വൃത്തിയായി സൂക്ഷിക്കുന്ന ചരിത്രമുള്ള ചുരുക്കം ചില മുനിസിപ്പാലിറ്റികളിൽപ്പെട്ടതാണ് മലപ്പുറം മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയുടെ മധ്യത്തിൽ തന്നെയാണ് മലപ്പുറം നഗരവും സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമെന്‍റ്
സ്‌കൂളുകളാണ്. വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ഇന്നും അവഗണിക്കപ്പെട്ട ജില്ലയാണ്. ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പ്രൈവറ്റ് സ്ഥാപനങ്ങളെ ആണ് സമീപിക്കുന്നത്.

Menu