Endz

Gireeshv03

1984 December 2 Bhopal gas tragedy

ഭോപ്പാൽ വാതക ദുരന്തദിനം 1984 ഡിസംബർ 3 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിവസങ്ങളിലൊന്നാണ്. ലോകത്ത നടുക്കിയ ഭോപ്പാൽ ദുരന്തം. ഇന്ത്യയിലെ പ്രമുഖ നഗരമായ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്ടക്കമ്പനിയുടെ കീടനാശിനി ഫാക്ടറിയിലാണ് ഈ ദുരന്തമുണ്ടായത്. ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന അപകടസാധ്യത ഏറെയുളള മീഥൈൽ ഐസോസൈനേറ്റ് സൂക്ഷിച്ചിരുന്ന ടാങ്കിന്റെ കുഴൽ വ്യത്തിയാക്കുന്നതിനിടയിൽ ഒരു വാൽവിലെ ചെറിയ പോർച്ചയിലൂടെ ടാങ്കിനുളളിൽ ജലം കയറി. അപകടകാരിയായ മീഥൽ ഐസോസൈനേറ്റ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് തിളച്ചു മറിഞ്ഞു. തുടർന്ന് മഞ്ഞനിറത്തിലുളള മേഘപാളികളായി ആകാശത്തുയർന്ന വിഷവാതകം …

1984 December 2 Bhopal gas tragedy Read More »

Ayyankali

അയ്യങ്കാളി 1863 ആഗസ്റ്റ് 28 തീയതി തീരുവനന്തപുരം ജില്ലയിലെ വെങ്ങാനുരിലാണ് അദ്ദേഹം ജനി ച്ചത്. കേരള സമൂഹത്തിന്റെ നവോത്ഥാനത്തിനും, അധസ്ഥിതരുടെ മോചനത്തിനും വേണ്ടി പ്രവർത്തിച്ച മഹാനാണ് അയ്യങ്കാളി. താഴ്ന്ന ജാതിക്കാരുടെ ഉയർച്ചക്കുവേണ്ടി പ്രവർത്തിക്കണമെന്ന് കുട്ടിക്കാലത്തുതന്നെ അദ്ദേഹം തീരുമാനിച്ചു. അവർണർക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ച് വിദ്യാഭ്യാസത്തിലൂടെ അവരെ ഉയർത്താൻ ശ്രമിച്ചു. 1937 ൽ ഗാന്ധിജി, അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. മഹാകവി കുമാരനാശാനോടൊപ്പം ജാതി വ്യത്യാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ചു. 1905 ൽ അധസ്ഥിതരുടെ രക്ഷയ്ക്കുവേണ്ടി സാധുജന പരിപാലന സംഘം എന്ന സംഘടന …

Ayyankali Read More »

Vaikkom Muhammed Basheer

കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു. തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു ബഷീറിന്റെ വിദ്യാഭ്യാസം,ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ നാടുവിട്ട് കോഴിക്കോടെത്തി. കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിച്ചു. പിന്നിട് പലപേരിൽ, പല വേഷത്തിൽ ഇന്ത്യ മുഴുവൻ ചുറ്റി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽ ശിക്ഷ അനുഭവിച്ചു. 1958 ൽ ഫാത്തിമാബീവി എന്ന ഫാബിയെ വിവാഹം കഴിച്ചു. 1962 മുതൽ കോഴിക്കോട് ബേപ്പൂരിലുളള വൈലാലിൽ വീട്ടിൽ താമസമാക്കി. …

Vaikkom Muhammed Basheer Read More »

kerala sahithya academy award 2022

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രൊ. ടി.ജെ. ജോസഫിന്‍റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിന്. 2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫിന്‍റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് മതഭീകരവാദികള്‍ വെട്ടിമാറ്റിയിരുന്നു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടി.ജെ. ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥ ഇറക്കിയത്. ഡിസി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മറ്റ് പുരസ്കാരങ്ങൾ കവിത: അൻവർ അലി (മെഹബൂബ് …

kerala sahithya academy award 2022 Read More »

Kottarathil sankunni

കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയുടെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. അറുപതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.ജനനം കൊല്ല വര്‍ഷം 1030 മീനം 11-നു വെള്ളിയാഴ്ച്ച രോഹിണി നക്ഷത്രത്തിൽ ( ക്രിസ്തു വര്‍ഷം 1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്‍റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ …

Kottarathil sankunni Read More »

World water day- March 22

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്‍റെ ലക്ഷ്യം.ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്‍റ് ആൻഡ് ഡെവലപ്പ്മെന്‍റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു

Menu