Filariasis
നൂല് പോലെ നേർത്ത ഉരുളൻ വിരകൾ ആയ മന്ത് രോഗ വിരകൾ മൂലമുണ്ടാകുന്ന, കീടങ്ങൾ പരത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദരോഗങ്ങൾ പൊതുവേ മന്ത് (Filariasis) അല്ലെങ്കിൽ പെരുക്കാൽ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും പല മൃഗങ്ങളിലും ഇത്തരം വിരകൾ സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു.പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥയിൽ (Lymphatic system) വസിക്കുന്നതിനാൽ ഈ രോഗങ്ങളെ ലിംഫാറ്റിക് ഫയിലേറിയാസിസ് (Lymphatic filariasis) എന്ന പേരിലാണ് വർഗീകരിച്ചിരിക്കുന്നത്. പ്രത്യേക ഇനം കീടങ്ങളിൽ ഇവ ഇടക്കാല ആതിഥേയൻ (Intermediate host ) ആയും …