Endz

Filariasis

നൂല് പോലെ നേർത്ത ഉരുളൻ വിരകൾ   ആയ മന്ത് രോഗ വിരകൾ മൂലമുണ്ടാകുന്ന, കീടങ്ങൾ പരത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദരോഗങ്ങൾ  പൊതുവേ മന്ത് (Filariasis) അല്ലെങ്കിൽ പെരുക്കാൽ എന്ന പേരിൽ അറിയപ്പെടുന്നു.    മനുഷ്യരിലും പല മൃഗങ്ങളിലും ഇത്തരം വിരകൾ സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു.പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥയിൽ (Lymphatic system) വസിക്കുന്നതിനാൽ ഈ രോഗങ്ങളെ ലിംഫാറ്റിക് ഫയിലേറിയാസിസ് (Lymphatic filariasis) എന്ന പേരിലാണ് വർഗീകരിച്ചിരിക്കുന്നത്. പ്രത്യേക ഇനം കീടങ്ങളിൽ ഇവ ഇടക്കാല ആതിഥേയൻ (Intermediate host ) ആയും ജീവ ചക്രം പൂർത്തിയാക്കുന്നു.  

നിമാടോട് (Nematode ): ഫൈലം(Phylum ),

ഫൈലരിടെ (Filarioidea ): സൂപ്പർ കുടുംബം (Super family ),

അക്കാന്തോകെഇലോനമാന്റിനായ് (Acanthocheilonemantinae ) : ഉപ കുടുംബം (Sub family ).

വൂച്ചരേറിയ (Wucheraria), ബ്രുഗിയ (Brugia ) : ജനുസ്സുകൾ (Genus )

ആകെ ഒൻപത് ഇനം (species ) വിരകൾ, മനുഷ്യരിൽവിവിധ തരം മന്ത് ഉണ്ടാക്കുന്നു. ചില ഇനം കൊതുകുകളും, ഈച്ചകളും, സൈക്ലോപ്സും(Cyclops) ആണ് ഇവ സംക്രമിപ്പിക്കുന്നത്.
ഏതു പ്രായത്തിലുള്ളവരെയും മന്ത് ബാധിക്കാം . ശൈശവ കാലത്താണ് കൂടുതൽ പേർക്കും രോഗബാധ ഉണ്ടാകുന്നത്. പക്ഷേ അനേക വർഷങ്ങൾക്കു ശേഷമാവും രോഗ ലക്ഷണങ്ങൾ പ്രകടമാവുക. മന്ത് ബാധിത പ്രദേശത്ത്‌ (Filaria endemic areas ) സ്ഥിരം താമസ്സിക്കുന്നവരെ മാത്രമേ മന്ത് ബാധിയ്ക്കു. ആറ് മാസം പ്രായമുള്ള ശിശുക്കളിൽ വരെ മന്ത് ബാധ കണ്ടെത്തിയിട്ടൊണ്ട് . ഇരുപതു മുതൽ മുപ്പതു വയസ്സ് പ്രായക്കാരിലാണ് മൈക്രോഫിലറിയ ബാധ കൂടുതലായി കാണപ്പെടുന്നത്. മന്ത് രോഗ വിരകൾ ശരീരത്തിൽ ഉള്ളവവർക്കെല്ലാം മന്തിന്റെ രോഗലക്ഷണങ്ങൾ ബാഹ്യമായി കാണണമെന്നില്ല. അതുപോലെ , മന്ത് വിരകൾ ഉള്ള എല്ലാവരുടെയും രക്തത്തിൽ മൈക്രോഫൈലെറിയ ഉണ്ടാകണമെന്നും ഇല്ല. മൈക്രോഫിലറിയ സാന്നിദ്ധ്യം കൂടുതലായി കണ്ടിട്ടുള്ളത് പുരുഷന്മാരിലാണ്.

മന്ത് വിരകൾ ശരീരത്തിലെ ലിംഫ് കുഴലുകളിൽ കൂട് കൂട്ടി (nests ) വാസം ഉറപ്പിക്കുന്നു. ലിംഫ് കുഴലുകൾക്ക്‌ തടസ്സവും വീക്കവും ഉണ്ടാകുന്നു. കൈ കാലുകളുടെ വീക്കം അഥവാ ലിമ്ഫോടീമ (Lymphodema ), വൃഷണവീക്കം (Hydrocele) എന്നിവ ബാഹ്യ ലക്ഷണങ്ങളാണ്. രോഗിക്ക് പലപ്പോഴും മന്തുപനിയും ഉണ്ടാകുന്നു.. കുളിര്, വിറയൽ, ശക്തമായ പനി, തല വേദന, നീരുള്ളിടത്തു ചുവന്ന തടിപ്പ് -വേദന എന്നിവയും കാണപ്പെടും. വീക്കം ബാധിച്ച അവയവത്തിലെ ചർമത്തിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ, പൊള്ളൽ, വളംകടി , പൂപ്പൽ ,വിണ്ടുകീറൽ എന്നിവയിലൂടെ അകത്തു കടക്കുന്ന ബാക്ടീരിയ രോഗാണു, ശരീരത്തില് വ്യാപിക്കു മ്പോഴാണ്‌ , ഇടവിട്ട്‌ മന്ത് പനി (Filarial fever ) ഉണ്ടാകുന്നത് . അതോടൊപ്പം തൊലിപ്പുറത്ത് കുരുക്കളും പഴുപ്പും ഉണ്ടാകുന്നു. രോഗത്തിന്റെ തുടക്കത്തിൽ കൈ കാലുകളിൽ ഉണ്ടാകുന്ന നീര് ഏതാനും ദിവസം കൊണ്ട് കുറയുമെങ്കിലും പിന്നീടുണ്ടാകുന്ന മന്ത് പനിയുടെ ഫലമായി നീര് കൂടുകയും , പിന്നീട് അത് സ്ഥിരമായി നില നിൽക്കുകയും ചെയ്യുന്നു

Menu