Endz

Kozhikode – കോഴിക്കോട്

ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്‍ ,മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ് ‘ എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ,ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും ,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും ,ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. 1957 ജനുവരി ഒന്നിനാണ് കേഴിക്കോട് ജില്ല രൂപീകൃതമായത്. കേരള സംസ്ഥാനം ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കുന്നതിന് മുമ്പ് മദ്രാസ്സ് സ്റ്റേറ്റിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു കോഴിക്കോട്. 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ കോഴിക്കോട് ജില്ല രൂപീകൃതമായി. കേരള സംസ്ഥാനത്തിന്റെ വടക്ക് വശത്തുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. വടക്ക് കണ്ണൂർ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോട് ജില്ലയുടെ അതിർത്തികൾ. 2 റവന്യു ഡിവിഷനുകളും 4 താലൂക്കുകളും 128 വില്ലേജുകളും, 12 ബ്ലോക്ക് പഞ്ചായത്തുകളും, 7 മുനിസിപ്പാലിറ്റികളും, 70 ഗ്രാമപഞ്ചായത്തുകളും, ഒരു കോർപ്പറേഷനും ചേർന്നതാണ് കോഴിക്കോട് ജില്ല. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ 4 താലൂക്കുകൾ. സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാന രൂപീകരത്തിനും ഒക്കെ വളരെ മുമ്പു തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിക്കു കീഴിൽ മലബാർ പ്രവിശ്യയുറ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നതുകൊണ്ട് ഈ ഭാഗത്തെ നീതിന്യായം കൈകാര്യം ചെയ്തിരുന്നത് (district court of calicut) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോട് ജില്ലാ കോടതി ആണ്.ഒരുകാലത്ത് ഭാരതത്തിന്റെ തന്നെ അഭിമാനമായിരുന്ന കാലിക്കോ, മസ്ലിൻ എന്നതരം തുണിത്തരങ്ങൾ ഉത്പാദിപ്പിച്ചിരുന്നത് കോഴിക്കോട ജില്ലയിലെ സാലിയ സമുദായക്കാരായിരുന്നു. ഇന്നും ബാലരാമപുരം, കണ്ണൂർ, ചേന്ദമംഗലം, എന്നീ പ്രദേശങ്ങളോടൊപ്പം മികച്ച കൈത്തറി കോഴിക്കോട് ജില്ലയിലെ വടകര,അഴിയൂർ,മണിയൂർ, തിക്കോടി, കോഴിക്കോട് നഗരം, കീഴരിയൂർ, ബാലുശ്ശേരി, ചെറുവണ്ണൂർ, പയ്യോർമല, എന്നീ പ്രദേശങ്ങളിൽ ഉത്പാദിക്കപ്പെടുന്നുകോഴിക്കോട്ടെ മധ്യ കോഴിക്കോട് ബീച്ച് വളരെ പ്രശസ്തമാണ്, ഇത് ഒരു പഴയ വിളക്കുമാടം കാണുന്നില്ല, സൂര്യാസ്തമയ സമയത്ത് കാണാനുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

Menu