Endz

ഓ എൻ വി കുറുപ്പിന്‍റെ ജന്മദിനം(27 May 1931)

മലയാളത്തിന്‍റെ കാവ്യ സൂര്യൻ ഓ എൻ വി കുറുപ്പിന്‍റെ ജന്മദിനമാണ് ഇന്ന് (
27 May 1931 )

“എവിടേക്ക് പോകുവാൻ അല്ലേ ഉണ്ണി മുത്തശ്ശൻ നമ്മെ വിട്ട് എവിടേക്കു പോകുവാൻ അല്ലേ ഉണ്ണി ”

ഭൂമിക്കൊരു ചരമഗീതത്തെകുറിച്ച് ഭൂമിയുടെ അവസ്ഥയിൽ എന്നെ ഉണർത്തിയ ഉണർത്തു പാട്ടുകാരന്‍, “തോന്ന്യാക്ഷരങ്ങൾ കുത്തിക്കുറിക്കാൻ ” ധൈര്യം പകർന്ന് തന്ന അധ്യാപകന്‍, “പേരറിയാത്ത പെൺകിടാവിന്‍റെ ” നൊമ്പരത്തിൽ തേങ്ങാൻ പഠിപ്പിച്ചതിന്, “പെയ്യാത്ത ഒരു മുകിലിനോട് പയ്യാരം പറയരുതെന്നും “വിഹ്വല നിമിഷങ്ങളെ നിങ്ങളീ വീട് ഒഴിയുകകേവല ആഹ്ലാദമേ പോരിക” ഇമ്പമാകുന്ന അഹ്ലാദത്തിന്‍റെ അലകളിലേക്ക് എന്നെ ഉയര്‍ത്തിയതിന്”എന്തേ ചിരിക്കുന്നു നീയറിയാതെനിന്‍ ചുണ്ടില്‍ നിഗൂഢ സ്മിതങ്ങള്‍വിടര്‍ത്തുന്ന സ്വപ്നങ്ങള്‍ എന്‍റെതുമല്ലെയോസ്വപ്നങ്ങള്‍ ചൂടു പകര്‍ന്നു വിരിയിച്ചസത്യങ്ങളാവുക നാം സത്യഗാഥകള്‍ ” പ്രണയത്തിന്‍റെ സമസ്ത ഭാവവും പകർന്നതിന്,”ഉള്ളങ്കയ്യ്മടക്കു നിവർത്തിയിട്ട് ഉമ്മ കൊടുത്തിട്ട് ഉയിര് കൊടുത്തിട്ട്………..” കുഞ്ഞേടത്തിയെ പോലെ കുഞ്ഞേടത്തി യുടെ കൂടെ നടക്കുന്ന ഉണ്ണി ആയിട്ട് കൈപിടിച്ചു നടത്തിയതിന്, ‘വെട്ടിമുറിക്കുക പങ്കുവയ്ക്കുക ഗ്രാമങ്ങൾ ജനപദങ്ങൾ ഒക്കെയും മർത്ത്യരാവുക മാത്രം വയ്യ ” പ്രതിഷേധത്തിന്‍റെ അഗ്നിയിൽ എന്നെ ജ്വലിപ്പിച്ചതിന്,പാപികൾ പകൽമാന്യരെ ഇനി പിഴുതെടുക്കുക കണ്ണകികരൾ പിളർക്കും നോവുമായി കരയുന്ന ഓരോ അമ്മമാരുടെ മിഴിമഴയ്ക്കൊരു തോർചയേകാൻ വഴി തെളിയിക്കുക കണ്ണകിഅട്ടഹാസത്തുടി മുഴക്കുക അഗ്നിപാറും മിഴി വിടർത്തുക അവനിനി നിന്നെ കാത്തിരിക്കുകയാണു വീണ്ടും കണ്ണകി ” എന്നിൽ ഒരു കണ്ണകിയെ കാട്ടി തന്നതിന്,”നൂറു ശരമുനയെറ്റിട്ടും നെഞ്ചിൽനിന്നൂറും-നിണം വാർന്നൊരീവഴിയെ നടന്നേറുന്ന മർത്യൻ -കൊതിക്കുന്നു പിന്നെയുമേറെപ്രഭാതങ്ങ -ളോടോത്തുണരുവാൻ ” അതിജീവന മന്ത്രത്താൽ വിസ്മയമായി കുതിച്ച് മുന്നേറാൻ പ്രേരണയായതിന്, “എന്തിനോവേണ്ടി നീട്ടിനിൽക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യുംനെഞ്ചിൽ നിന്ന് പാൽ തുള്ളികൾ ഇറ്റും വീഴുംമട്ടിലുള്ളൊരാ നഗ്നമാം മാറുംകണ്ടുണർന്നുയെന്‍റെ ഉള്ളിലെ പൈതൽ അമ്മ അമ്മയെന്നാർത്തു നിൽക്കുന്നു…” മാതൃത്വത്തിന്‍റെ മഹനീയത അമ്മിഞ്ഞപ്പാലിന്‍റെ നിർമ്മലതയേടെ മരണാന്ത്യം വര കിനിഞ്ഞിറങ്ങി ഇറക്കിയതിന്, ‘സ്നേഹിച്ചു തീരാത്ത ആത്മാക്കൾ ആവുക നാം “വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ “സ്നേഹത്തിന്‍റെ അപാര സീമ വരച്ചുകാട്ടിയതിന്,”ഉണ്ണീ മറക്കായ്ക അമ്മതൻ നെഞ്ചിൽ നിനിന്നുണ്ട മധുരമൊരിക്കലും ” എന്ന ഓർമ്മപ്പെടുത്തലിന്”എന്നെ മറക്കുമോ ചോദിക്കായാണെന്ന് പിന്നിൽ നിന്ന് ആരോ…..”അന്യ മാവുന്നതിന്‍റെ വേദനകൾ പങ്കുവെച്ചതിന്,”വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴുംവെറുതെ മോഹിക്കുവാന്‍ മോഹം ” മോഹങ്ങളുടെ പൂക്കൂട നിറച്ചതിന്”ഞാനൊരു വെറും മഞ്ഞുതുള്ളിയൊരിലത്തുമ്പിലാണെന്‍റെ പച്ചപ്പട്ടുവിരിപ്പാമിരിപ്പിടംഎന്നിൽ വീണലിയുന്നു വാനനീലിമ’യെന്ന് ഭൂമിയെയുംഹരിതാഭയിൽ അലിയിച്ചതിനന് , ഗാനരംഗത്തെ വിസ്മയമായ വാക്കുകൾ കൊണ്ട് വർണ്ണചിത്രം വിരിയിച്ചതിന് ഹൃദയം അതിനൊപ്പം മൂളി ബാല്യം പകർന്നതിന് എന്തിന് … എല്ലാറ്റിനും എല്ലാത്തിനും ആസ്വാദന ഹൃദയത്തിന്‍റെ ജ്ഞാനപീഠ ത്തിൽഎന്നും അങ്ങ് ഉണ്ടാവും “സ്വസ്തി ഹേ സൂര്യ ഹേ സ്വസ്തി തേ സ്വസ്തി മറ്റുള്ളവർക്കായിസ്വയം കത്തിയെരിയുന്നസ്നേഹ മൂർത്തിയാം സൂര്യ സ്വസ്തി ഹേ സൂര്യ ഹേ സ്വസ്തി ” പ്രിയ കവിക്ക് സേനഹാദരം…………….. kurup_കുറുപ്പ്_onv_o_n_v_kadhaakaaran_ezhuthukaaran_kadha_rajayithaavu_കഥാകാരന്‍_curup

Menu