Endz

എം.ടി. വാസുദേവൻ നായർ

ആ പൂവ് നീ എന്തു ചെയ്തു? ഏതു പൂവ്? രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്? ഓ അതോ…?

അതെ അതെന്തു ചെയ്തു? തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?

ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയുവാന്‍?

കളഞ്ഞെങ്കിലെന്ത്?

ഓ…ഒന്നുമില്ല…

അതെന്‍റെ ഹൃദയമായിരുന്നു!! …

” ഇതിനേക്കാൾ മനോഹരമായി ഹൃദയം നിറഞ്ഞു തുളുമ്പുന്ന പ്രണയത്തെ വർണിക്കാൻ ആർക്കാകും! ബഷീറിനല്ലാതെ…

പ്രണയ എഴുത്തുകളുടെ രാജകുമാരി മാധവിക്കുട്ടിയാണെങ്കിൽ അതിന്‍റെ രാജാവ് വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ്. മതിലുകൾ എന്ന നോവലിൽ ഒരു മതിലിന്‍റെ കനത്ത രണ്ടറ്റത്തായി നിന്ന് പ്രണയം പങ്കു വച്ച രണ്ടു പേരുണ്ടായിരുന്നു. അവർ ഒരിക്കലും കണ്ടില്ല, കേട്ടത് മാത്രം. പക്ഷേ, അക്ഷരങ്ങളിൽ നിന്നും ശബ്ദത്തിൽ നിന്നും അവർ സ്വയം കണ്ടെടുത്തു. എന്നിരിക്കിലും ബഷീറിന്‍റെ പ്രണയിനികൾ ഒരിക്കലും ഒന്നിച്ചില്ല. നീണ്ട കത്തുകളെഴുതിയ കാമുകനായിരുന്ന ബഷീർ. പ്രണയമില്ലെങ്കിൽ പോലും ബഷീറിന്‍റെ കാലത്തു കത്തുകളിലൂടെ, അതും പേജുകളോളം നീണ്ട കത്തുകൾ വഴിയാണ് ആശയ സംവേദനം നടന്നിരുന്നതും.”അനുരാഗത്തിന്‍റെ ദിനങ്ങൾ” പോലും നീണ്ടതും കുറിയതുമായ പ്രണയ ലേഖനങ്ങളുടെ കൂട്ടി ചേർക്കലുകളാണ്. ഒരുപക്ഷേ, ആക്ഷേപഹാസ്യവും ശബ്ദങ്ങളും പാത്തുമ്മയും ഒക്കെ എഴുതിയതുകൊണ്ടാകാം മാധവിക്കുട്ടിയെ പോലെ ബഷീർ ഒരു കാമുകൻ മാത്രമായി അറിയപ്പെടാതെ പോയത്. പക്ഷേ, മലയാള സാഹിത്യത്തിൽ പ്രണയത്തെ ഇത്രത്തോളം റിയാലിസ്റ്റിക്ക് ആയി വരച്ചു വച്ച എഴുത്തുകാർ വേറെ ഇല്ലെന്നതാണ് സത്യം. മാധവിക്കുട്ടിയുടെ ഭ്രമാത്മകത ഒരിക്കലും ബഷീറിന്‍റെ എഴുത്തുകൾക്കില്ല, അവ കാമുകിയോട് നേരിട്ട് സംവദിക്കുന്നവയാണ്. “പ്രിയപ്പെട്ട സാറാമ്മേ,ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍…… എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .സാറാമ്മയുടെ കേശവന്‍ നായര്‍” “പ്രേമലേഖനം” എന്ന എന്ന ചെറു നോവൽ തീവ്രമായ സദാചാര വിരുദ്ധത ആരോപിച്ച് ആറ് വർഷത്തോളം നിരോധിക്കപ്പെട്ട പുസ്തകമാണെന്നു അറിയുമ്പോഴാണ് ബഷീറിന്‍റെ പ്രണയത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത്. അന്നും ഇന്നും ഏറ്റവുമധികം കാമുകീ– കാമുകന്മാർ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയലേഖനം തന്നെയാണ് കേശവൻനായർ സാറാമ്മയ്ക്ക് എഴുതിയത്. ബാല്യകാലസഖിയാണ് ബഷീറിന്‍റെ തായി പാഠപുസ്തകങ്ങളിൽ നിന്നും ആദ്യം വായിക്കുന്ന കൃതി. “ഒടുവിൽ മജീദ് മന്ത്രിച്ചു’സുഹ്‌റാ…’ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു. ‘ഓ”എന്താ ഇത്രക്കും ക്ഷീണിച്ചത്?’സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല.’ഞാൻ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം’തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. ‘ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ”എല്ലാവരും അങ്ങനെ വിചാരിച്ചു. ഞാൻ.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.”എന്നിട്ടുപിന്നെ?”അവരെല്ലാം നിശ്ചയിച്ചു. എന്‍റെ സമ്മതം ആരും ചോദിച്ചില്ല.””വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ആരുടേതോ ആയി മാറി ഉടലിന്‍റെയും മനസ്സിന്‍റെയും ഭംഗി നഷ്ടപ്പെട്ട സുഹറ മജീദിന്‍റെ മുന്നിൽ വന്നു നിൽക്കുമ്പോൾ ഈ വാക്കുകൾ അവർ പരസ്പരം ചോദിച്ചു പോയതിൽ അതിശയിക്കാനില്ല. സുഹറ ഇല്ലാതായി പോകുമ്പോൾ മജീദിന്‍റെ പ്രണയവും അവൾക്കൊപ്പം കുഴിച്ചു മൂടപ്പെടുന്നില്ല, അവനപ്പോഴും ബാല്യകാലസഖിയായവളെ, അവളുടെ പ്രണയത്തിന്‍റെ അഗ്നികളെ ഉള്ളിൽ വഹിച്ചു കൊണ്ട് കാലത്തിനു അതീതനായി നടക്കുകയാണ് എപ്പോഴും.പ്രണയത്തിന്‍റെ എഴുത്തുകാരിയെ മാത്രമേ നാം അടയാളപ്പെടുത്തിയുള്ളൂ. എന്നാൽ ഏറ്റവും സത്യസന്ധമായി പ്രണയത്തെ എഴുതി വച്ച ബഷീറിയൻ പ്രണയ ലേഖനങ്ങൾ അതിന്‍റെ ശുദ്ധത കൊണ്ടും ഉദാത്തത കൊണ്ടും മറക്കാൻ വയ്യാത്തവയാണ്.

കടപ്പാട്>>>>>>>………….M.T. VASUDEVAN NAIR ( എം.ടി. വാസുദേവൻ നായർ)

Menu