The Post Master A Great Short story
By Rabindranath Tagore ബംഗാളിലെ ഒരു വെറും കുഗ്രാമമായ ഉലാപൂർ . അവിടെ കൽക്കത്തക്കാരനായ പുതിയ പോസ്റ്റ് മാസ്റ്റർ ജോലിയിൽ പ്രവേശിച്ചു. ഓഫീസിനും താമസത്തിനുമായി ഉണ്ടായിരുന്നത് കാടുപിടിച്ച ഒരു കുളത്തിനരികിലുള്ള പുല്ലു മേഞ്ഞ ചെറിയ കെട്ടിടം മാത്രം. നഗരത്തിൻ്റെ സൗകര്യങ്ങളിൽ നിന്നും, വീട്ടുകാരുടെ കരുതലിൽ നിന്നും ഒറ്റപ്പെട്ട അദ്ദേഹത്തിന് ഗ്രാമത്തിലെ ഏകാന്തത സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല. ഒരു ബ്രിട്ടീഷുകാരൻ്റെ ഉടമസ്ഥതയിലുള്ള നീലം നിർമ്മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് പ്രധാന ഇടപാടുകാർ. അവരുടെ കഠിനമായ ജോലിത്തിരക്കുകൾക്കിടയിൽ സൗഹൃദ ബന്ധങ്ങൾക്ക് പ്രസക്തിയില്ല. …