Endz

കേരളവര്‍മ്മചരമ വാര്‍ഷിക ദിനം

ജൂണ്‍ 07……………………………………….. മഹാകവി പന്തളം കേരളവര്‍മ്മചരമ വാര്‍ഷിക ദിനം ………………………………………………കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവര്‍മ്മ എന്നറിയപ്പെടുന്ന കേരളവര്‍മ്മ (ജനുവരി 1879- ജൂണ്‍ 1919). പന്തളം രാജകുടുംബാംഗമായ അദ്ദേഹം ജനിച്ചത് പന്തളത്താണ്. തന്റെ 12ആം വയസ്സില്‍ സംസ്‌കൃത കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 19ആം വയസ്സില്‍ മലയാള കവിതകളും എഴുതിത്തുടങ്ങി. ‘ദൈവമേ കൈ തൊഴാം’ എന്ന പ്രശസ്തമായ പ്രാര്‍ത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളില്‍ ഒന്നാണ്.പന്തളം രാജകുടുംബത്തില്‍ കൊല്ലവര്‍ഷം 1054 മകരം 10ന് (1879 ജനവരി22) പന്തളം കേരളവര്‍മ ജനിച്ചു. അമ്മ പുത്തന്‍കോയിക്കല്‍ അശ്വതിനാള്‍ തന്വംഗിത്തമ്പുരാട്ടി. അച്ഛന്‍ കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്ണുനമ്പൂതിരി. പാരമ്പര്യ രീതിയിലുള്ള സംസ്‌കൃത വിദ്യാഭ്യാസം നേടി. ബാല്യത്തില്‍ത്തന്നെ കവിതാരചന തുടങ്ങി. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയില്‍ അറിയപ്പെട്ടുകഴിഞ്ഞിരുന്നു. 1904 നവംബര്‍ 16ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതില്‍ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാര്‍ത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. അതിന്റെ മുഖപ്രസംഗത്തില്‍ അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു.1914ല്‍ തിരുവനന്തപുരം എസ്.എം.വി. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ കൈതമുക്കില്‍ സ്വന്തമായി വീടുവാങ്ങി താമസമുറപ്പിച്ചു. 1979ല്‍ കേരളവര്‍മ്മയുടെ ചില രചനകള്‍ ‘തെരഞ്ഞെടുത്ത കൃതികള്‍’ എന്ന പേരില്‍ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യ: ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ സഹോദരി അമ്മുക്കുട്ടിഅമ്മ. ദ്രുതകവിതാ രചനയില്‍ സമര്‍ഥനായിരുന്ന കേരളവര്‍മ കവനകൗമുദിയില്‍ കൂട്ടുകവിതകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി. ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു. 1979ല്‍ ജന്മശതാബ്ദിക്കാലത്ത് പന്തളം കേരളവര്‍മയുടെ തിരഞ്ഞെടുത്ത കൃതികള്‍’ രണ്ടു വാല്യങ്ങളിലായി പ്രകാശിപ്പിച്ചു. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ ബിരുദം നല്‍കി. തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിദ്വല്‍ സദസ്സില്‍ അംഗമായിരുന്നു. 1094 ഇടവം 28ന് (1919 ജൂണ്‍11) നാല്പതാം വയസ്സില്‍ പന്തളം കേരളവര്‍മ്മ അന്തരിച്ചു.

Menu